അങ്കണവാടി ഹെൽപ്പർ/വർക്കർ ഒഴിവ്

Monday 02 October 2023 12:56 AM IST

മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വരാൻപോകുന്ന ഒഴിവുകളിലേക്ക് മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായിരിക്കണം. പ്രായപരിധി 46.

അപേക്ഷകൾ ഒക്ടോബർ 17ന് വൈകിട്ട് 5 വരെ മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0485 2814205.