ആനപ്രേമികളല്ലാത്തവരെപോലും വീഴ്‌‌ത്തുന്ന ആനയഴക്; ഫാൻസിന്റെ സ്വന്തം അപ്പൂസായ പാമ്പാടി രാജന്റെ പുത്തൻ വിശേഷങ്ങൾ

Sunday 01 October 2023 12:14 PM IST

എത്രകണ്ടാലും കേട്ടാലും പറഞ്ഞാലും മതിവരാത്ത ഗജരാജ ഗന്ധർവൻ, ആനയഴകിന്റെ അവസാന വാക്ക്, അതാണ് മൂടൻകല്ലുങ്കൽ തറവാട്ടിലെ ആനവീരൻ പാമ്പാടി രാജൻ. മൂന്നാം വയസിൽ കോടനാട് ആനക്കളരിയിൽ നിന്നും ബേബിച്ചായന്റെ മഹീന്ദ്ര ജീപ്പിന്റെ പുറകിലിരുന്ന് പാമ്പാടിയിലെത്തിയ പിന്നീട് നാട്ടുകാരുടെ പ്രിയപ്പെട്ട അപ്പൂസായി.

പെരുമാളെന്നും പ്രജാപതിയെന്നും വിശ്വവീര സുന്ദരനെന്നും പൂരപ്പറമ്പുകൾ വിളിക്കുന്ന പാമ്പാടി രാജൻ. തറവാട്ടിൽ നിന്ന് കൊടുക്കുന്ന എന്തും കഴിക്കാൻ ഇഷ്‌ടമാണ് രാജന്. തറവാട്ടിലെ അമ്മച്ചി വായിൽ തന്നെ വച്ചുകൊടുത്താലേ രാജൻ ഭക്ഷണം കഴിക്കുകയുളളൂ, കയ്യിൽ കൊടുത്താൽ പിണങ്ങും. മഞ്ഞൾപ്പൊടിയും മരുന്നുകളും ചേർത്ത ചോറ് കൂടി കിട്ടിയാൽ രാജൻ ഡബിൾ ഹാപ്പിയാവും. ശാന്തസ്വഭാവമാണ് രാജന്റെ മുഖമുദ്ര. മദപ്പാടുള്ള സമയങ്ങളിലെ ചെറിയ പ്രശ്‌നങ്ങൾ ഒഴിച്ചാൽ സൽസ്വഭാവിയും ശാന്തനുമാണ് രാജൻ. പാമ്പാടിയിലെത്തിയാൽ കുറുമ്പും കുട്ടിക്കളിയുമായി തന്റെ നാടിനോടുള്ള സ്വാതന്ത്ര്യം കാണിക്കുന്ന രാജന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം...