കെയ്ൻ വില്യംസൺ നായകൻ, ധോണിയെ ഒഴിവാക്കി, സച്ചിന്റെ ലോകകപ്പ് ടീം ഇങ്ങനെ
മുംബയ്: ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കർ. എന്നാൽ സച്ചിന്റെ ടീമിൽ ഇന്ത്യൻ മുൻ നായകൻ എം.എസ് ധോണി ഉൾപ്പെട്ടില്ല. ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസൺ ആണ് സച്ചിന്റെ ലോകകപ്പ് ടീമിന്റെ നായകൻ. അഞ്ച് ഇന്ത്യൻ താരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും സച്ചിന്റെ തിരഞ്ഞെടുത്ത ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. രോഹിത് ശർമ, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവരാണ് മറ്റ് ഇന്ത്യൻ താരങ്ങൾ. ഇംഗ്ലണ്ട് ഓപ്പണർ ജോണി ബെയർ സ്റ്റോ ആണ് സച്ചിന്റെ ടീമിൽ രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത്. വില്യംസണ്‍ മൂന്നാമതും കോഹ്ലി നാലാമതും ഇറങ്ങുന്നു.
സച്ചിൻ തിരഞ്ഞെടുത്ത ലോകകപ്പ് ടീം: രോഹിത് ശർമ, ജോണി ബെയർ സ്റ്റോ, കെയ്ൻ വില്യംസൺ, വിരാട് കോഹ്ലി, ഷാക്കിബ് അൽ ഹസൻ, ബെൻ സ്റ്റോക്സ്, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മിച്ചൽ സ്റ്റാർക്ക്, ജോഫ്ര ആർച്ചർ, ജസ്പ്രീത് ബുമ്ര.