വീണ്ടും വില്ലനായി മഴ; കാര്യവട്ടത്തെ ഇന്ത്യ-നെതർലൻഡ് സന്നാഹ മത്സരം ഉപേക്ഷിച്ചു

Tuesday 03 October 2023 5:05 PM IST

തിരുവനന്തപുരം: കാര്യവട്ടത്തെ ലോകകപ്പ് സന്നാഹ മത്സരത്തിൽ വീണ്ടും വില്ലനായി മഴ. ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ-നെതർലാൻഡ് സന്നാഹ മത്സരം മഴയെ തുടർന്ന് ഉപേക്ഷിക്കേണ്ടിവന്നു. തിരുവനന്തപുരം ജില്ലയിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ്. ടോസ് പോലും ചെയ്യാതെയാണ് ഇന്നത്തെ മത്സരം ഉപേക്ഷിച്ചത്.

ശനിയാഴ്ച നടന്ന ഓസ്‌ട്രേലിയയും നെതർലൻഡ്സും തമ്മിലുള്ള ഏകദിന ലോകകപ്പ് സന്നാഹ മത്സരം കനത്തമഴ കാരണം പൂർത്തിയാക്കാനായില്ല. ഒക്ടോബർ അഞ്ച് മുതലാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഒക്ടോബർ 5ന് അഹമ്മദാബാദിൽ ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലാണ് ആദ്യമത്സരം. ഇന്ത്യയുടെ ആദ്യ മത്സരം എട്ടിന് ചെന്നൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ്. ഇന്ത്യ പാക് പോരാട്ടം 15ന് ആണ്.