വിദേശ നിർമ്മിത വിദേശ മദ്യവില വർദ്ധന പ്രാബല്യത്തിൽ

Wednesday 04 October 2023 12:35 AM IST

തിരുവനന്തപുരം : വെയർഹൗസ്, ഷോപ്പ് മാർജിനുകളിൽ വർദ്ധന വരുത്തിയതോടെ വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ പുതുക്കിയ വില ഇന്നലെ പ്രാബല്യത്തിൽ വന്നു. പ്രതിവർഷം 15 കോടിയുടെ അധികവരുമാനം ഇതിലൂടെ ബെവ്‌കോയ്ക്ക് ലഭിക്കും.

വെയർഹൗസ് മാർജിൻ 5 ശതമാനത്തിൽ നിന്ന് 14 ശതമാനമായും ഷോപ്പ് മാർജിൻ മൂന്നിൽ നിന്ന് 6 ശതമാനമായുമാണ് ഉയർത്തിയത്.

വിദേശ നിർമ്മിത വൈനിന്റെ വെയർ ഹൗസ് മാർജിൻ 2.5ൽ നിന്ന് 9 ശതമാനമാക്കി. എന്നാൽ, ഷോപ്പ് മാർജിൻ 5 ആയി നിലനിറുത്തി.

ബെവ്‌കോയുടെ ആകെ മദ്യവില്പനയുടെ ഒരു ശതമാനത്തിൽ താഴെയാണ് വിദേശനിർമ്മിത വിദേശ മദ്യവില്പന. 2022-23 സാമ്പത്തിക വർഷം 150 കോടി ഇതിലൂടെ ലഭിച്ചു. ഈ വർഷം ഇത് 165 കോടി ആയേക്കും.

 വി​ജി​ല​ൻ​സ് ​പ​രി​ശോ​ധ​ന​ ​ജീ​വ​ന​ക്കാ​രെ​ ​ത​ള​ർ​ത്താ​ൻ​:​ ​ബെ​വ്കോ

അ​ർ​ദ്ധ​വാ​ർ​ഷി​ക​ ​സ്റ്റോ​ക്കെ​ടു​പ്പ് ​ദി​വ​സം​ ​(​ 30​/09​)​ ​ബെ​വ്കോ​ ​ഷോ​പ്പു​ക​ളി​ൽ​ ​പ​രി​ശോ​ധ​ന​യു​ടെ​ ​പേ​രി​ൽ​ ​വി​ജി​ല​ൻ​സ് ​ന​ട​ത്തി​യ​ ​പ്ര​ഹ​സ​നം​ ​ജീ​വ​ന​ക്കാ​രെ​ ​മാ​ന​സി​ക​മാ​യി​ ​ത​ള​ർ​ത്തി​യെ​ന്ന് ​ബെ​വ്കോ.​ 72​ ​ഷോ​പ്പു​ക​ളി​ൽ​ ​വി​ജി​ല​ൻ​സ് ​പ​രി​ശോ​ധ​ന​യ്ക്ക് ​ക​യ​റി​യ​ത് ​വൈ​കി​ട്ട് 6​ ​മ​ണി​ ​ക​ഴി​ഞ്ഞാ​ണ്.​ 7​ ​മ​ണി​ക്കു​ശേ​ഷം​ ​സ്റ്റോ​ക്കെ​ടു​ക്കേ​ണ്ട​ ​ഷോ​പ്പു​ക​ളി​ൽ​ ​നി​ന്ന് ​അ​വ​ർ​ ​ഇ​റ​ങ്ങി​യ​ത് ​രാ​ത്രി​ 12​ ​ക​ഴി​ഞ്ഞെ​ന്നു​ ​മാ​ത്ര​മ​ല്ല,​ ​ഒ​രു​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​ചാ​ന​ലു​ക​ളി​ൽ​ ​വാ​ർ​ത്ത​യും​ ​വ​ന്നു. ഇ.​ആ​ർ.​പി​ ​സം​വി​ധാ​നം​ ​വ​ന്ന​ശേ​ഷം​ ​ഡി​ജി​റ്റ​ൽ​ ​പേ​യ്‌​മെ​ന്റും​ ​നേ​രി​ട്ടു​ള്ള​ ​വി​ല്പ​ന​ത്തു​ക​യും​ ​ത​മ്മി​ൽ​ ​വ്യ​ത്യാ​സം​ ​വ​രാ​റു​ണ്ട്.​ ​സ്റ്റോ​ക്കെ​ടു​ത്തു​ ​ക​ഴി​യു​മ്പോ​ഴാ​ണ് ​എ​ല്ലാ​ ​ദി​വ​സ​വും​ ​ഇ​ത് ​ക്ലി​യ​ർ​ ​ചെ​യ്യു​ന്ന​ത്.​ഇ​ത് ​വി​ജി​ല​ൻ​സ് ​അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.​ ​അ​ർ​ദ്ധ​ ​വാ​ർ​ഷി​ക​ ​സ്റ്റോ​ക്കെ​ടു​പ്പാ​യ​തി​നാ​ൽ​ ​സ്റ്റോ​ക്ക് ​പ​രി​ശോ​ധി​ച്ച് ​വ്യ​ത്യാ​സ​ങ്ങ​ൾ​ ​ക​റ​ക്ട് ​ചെ​യ്യു​ന്ന​ ​ദി​വ​സ​മാ​യി​രു​ന്നു.​ ​പ​രി​ശോ​ധ​ന​ ​അ​തി​ന് ​ത​ട​സ​മാ​യി.