കെ.എസ്.ആർ.ടി.സിക്ക് 30 കോടി അനുവദിച്ചു; ആദ്യഗഡു ശമ്പളം നൽകും

Wednesday 04 October 2023 2:45 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസ ധനസഹായമായി സർക്കാർ 30 കോടിരൂപ അനുവദിച്ചു. സെപ്തംബറിലെ ആദ്യഗഡു ശമ്പളം ഇതുപയോഗിച്ച് ഉടൻ നൽകും. സർക്കാർ ധനസഹായം നാളെ കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിൽ എത്തുമെന്നാണ് പ്രതീക്ഷ. 38.5 കോടി രൂപയാണ് ആദ്യഗഡു ശമ്പളത്തിന് വേണ്ടത്. ഇതിൽ എട്ടരക്കോടി കെ.എസ്.ആർ.ടി.സി സമാഹരിക്കും. മുൻ മാസങ്ങളിൽ ശമ്പളം കൊടുക്കാൻ എടുത്ത 50 കോടി രൂപയുടെ ബാങ്ക് ഓവർഡ്രാഫ്ടിൽ മൂന്ന് കോടി രൂപ മാത്രമാണ് തിരിച്ചടച്ചിട്ടുള്ളത്. അതും തിരിച്ചെടുത്താകും ആദ്യഗഡു ശമ്പളം നൽകുക. അഞ്ചിനുള്ളിൽ ആദ്യ തവണ ശമ്പളം നൽകാനുള്ള നീക്കത്തിലാണ് മാനേജ്‌മെന്റ്.