യുവാവ് കുളത്തിൽ മുങ്ങി മരിച്ചു
Monday 09 October 2023 12:00 AM IST
മുഹമ്മ: പ്രീതികുളങ്ങര ക്ഷേത്രത്തിന് സമീപത്തെ പൊതുകുളത്തിൽ കൂട്ടുകാരുമായി കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് സർവോദയപുരം തെക്കെ വെളിയിൽ ശ്രീജിത്ത് (ശ്രീക്കുട്ടൻ, 22) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം.
സുഹൃത്തിന്റെ വീടു പണിയിൽ സഹായിക്കാനാണ് ശ്രീജിത്ത് ഇവിടെയെത്തിയത്. കൂട്ടുകാരുമായി മറുകരയിലേക്ക് നീന്തുന്നതിനിടെ കുളത്തിന് നടുവിൽ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംസ്കാരം ഇന്നുച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. പിതാവ്: സർവോദയപുരം ചന്തയിലെ മത്സ്യക്കച്ചവടക്കാരനായ ഭാസ്കരൻ (വേണു). അമ്മ: രമണി. സഹോദരങ്ങൾ: ശില്പ, ശിവപ്രസാദ് (ഉണ്ണി).