തിരുവനന്തപുരം മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് രോഗി ചാടി മരിച്ചു

Tuesday 10 October 2023 4:15 PM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് രോഗി ചാടി മരിച്ചു. കരിക്കകം ഗീത നിവാസിൽ ഗോപകുമാറാണ് (45) മരിച്ചത്. ആശുപത്രിയുടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്ന് ചാടുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗോപകുമാർ കഴിഞ്ഞ ആറ് മാസമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റായത്. കൂട്ടിരിപ്പുകാരുടെ കണ്ണുവെട്ടിച്ച് സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഒന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു. ഇന്റർലോക്കിൽ തലയിടിച്ചാണ് മരണം. ഗോപകുമാർ കൂലിപ്പണിക്കാരനാണ്. ഭാര്യ: ഷീജ.