ലാവ്‌ലിൻ കേസ് ഇന്നലെയും പരിഗണിച്ചില്ല

Wednesday 11 October 2023 12:11 AM IST
court

ന്യൂഡൽഹി: ലാവ്‌ലിൻ കേസ് സുപ്രീംകോടതി 29-ാം തവണ ലിസ്റ്റ് ചെയ്തെങ്കിലും മറ്റു കേസുകളിൽ വാദം നീണ്ടതിനാൽ ഇന്നലെ പരിഗണിച്ചില്ല. ഒക്ടോബർ 31നോ, അതിനു ശേഷമുള്ള ഏതെങ്കിലും ദിവസമോ ഇനി പരിഗണിക്കാനാണ് സാദ്ധ്യത. ജസ്റ്റിസുമാരായ സൂര്യകാന്ത്,​ ദീപാങ്കർ ദത്ത,​ ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. 2017 മുതൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ് ലാവ്‌ലിൻ കേസ്.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ,​ മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി.ബി.ഐ സമർപ്പിച്ച അപ്പീലിലാണ് വാദം കേൾക്കാനുള്ളത്.