പി.എസ്.സി പ്രായോഗിക പരീക്ഷ

Wednesday 11 October 2023 12:00 AM IST

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ തിയേറ്റർ മെക്കാനിക് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 61/2020) തസ്തികയിലേക്ക് 17ന് രാവിലെ 7 മണിക്കും 11 മണിക്കും പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തുന്ന സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രായോഗിക പരീക്ഷ നടത്തും. ഫോൺ: 0471 2546364.

സർട്ടിഫിക്കറ്റ് പരിശോധന

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 517/2021) തസ്തികയിലേക്ക് 13, 16 തീയതികളിൽ രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.