ശബരിമല അന്നദാനം:അയ്യപ്പസേവാസംഘം അപ്പീലുകൾ തള്ളി

Wednesday 11 October 2023 12:00 AM IST

ന്യൂഡൽഹി: ശബരിമലയിൽ നടത്തിയിരുന്ന അന്നദാനം വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ രണ്ട് വിഭാഗങ്ങൾ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി തള്ളി. ഇതോടെ അതിനുള്ള അവകാശം തിരുവിതാംകൂർ ദേവസ്വം ബോർഡിന് മാത്രമായി തുടരും.

സംഘടനയുടെ കൊയ്യം ജനാർദ്ദൻ,​ ഡി.വിജയകുമാർ വിഭാഗങ്ങൾ പ്രത്യേകം ഹർജികളാണ് സമർപ്പിച്ചത്. സംഘടനയുടെ ജനറൽ സെക്രട്ടറിയാണെന്നും തങ്ങളുടെ വിഭാഗമാണ് യഥാർത്ഥ സംഘടനയെന്നും കോടതിൽ അവകാശപ്പെടുകയും ചെയ്തു.

ആത്മീയ അധികാരപരിധി പ്രയോഗിക്കാനില്ലെന്ന കൗതുകകരമായ നിരീക്ഷണവും ജസ്റ്റിസുമാരായ അനിരുദ്ധ ബോസും ബേല എം. ത്രിവേദിയും അടങ്ങിയ ബെഞ്ചിന്റെ ഭാഗത്തു നിന്നുണ്ടായി.

ഹൈക്കോടതി അനുമതിയോടെ 2017 മുതൽ ശബരിമലയിൽ അന്നദാനം നടത്തി വന്നിരുന്ന അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന് കഴിഞ്ഞ ഏപ്രിലിൽ ഹൈക്കോടതി അനുമതി നിഷേധിച്ചു. അന്നദാനത്തിന് അനുമതി തേടി ശബരിമല അയ്യപ്പ സേവ സമാജമെന്ന മറ്റൊരു സംഘടന ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു നടപടി. ബോർഡ് അന്നദാനം നടത്തുന്നതിനാൽ വേറെ ആർക്കും അനുമതി നൽകേണ്ടതില്ലെന്ന തീരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാട് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

നാ​ട്ടാ​ന​ക​ൾ​ക്ക് ​ദു​രി​ത​മെ​ന്ന​ ​ഹ​ർ​ജി​:​ ​ഇ​ട​പെ​ടാ​ൻ​ ​വി​സ​മ്മ​തി​ച്ച് ​സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി​ ​:​ ​കേ​ര​ള​ത്തി​ൽ​ ​നാ​ട്ടാ​ന​ക​ൾ​ക്ക് ​ദു​രി​ത​മാ​ണെ​ന്ന​ ​ഹ​ർ​ജി​യി​ൽ​ ​ഇ​ട​പെ​ടാ​ൻ​ ​വി​സ​മ്മ​തി​ച്ച് ​സു​പ്രീം​കോ​ട​തി.​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ക്കാ​ത്ത​ത് ​എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ​ചീ​ഫ് ​ജ​സ്റ്റി​സ് ​ഡി.​വൈ.​ ​ച​ന്ദ്ര​ചൂ​ഡ് ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ബെ​ഞ്ച് ​ചോ​ദി​ച്ചു.​ ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്ജി​മാ​ർ​ക്കാ​ണ് ​പ്രാ​ദേ​ശി​ക​ ​സാ​ഹ​ച​ര്യം​ ​മ​ന​സി​ലാ​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ത്.​ ​രാ​ജ്യ​ത്തെ​ ​ഭ​രി​ക്കാ​ൻ​ ​സു​പ്രീം​കോ​ട​തി​ക്ക് ​സാ​ധി​ക്കി​ല്ല.​ ​കോ​ട​തി​ക്ക് ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​ത​ര​ത്തി​ൽ​ ​എ​ല്ലാ​ ​ഹ​ർ​ജി​ക​ളും​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​ഹൈ​ക്കോ​ട​തി​ ​പി​ഴ​വ് ​വ​രു​ത്തി​യാ​ൽ​ ​സു​പ്രീം​കോ​ട​തി​ക്ക് ​പ​രി​ശോ​ധി​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്നും​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തി​ൽ​ 50​ ​വ​യ​സി​ന് ​താ​ഴെ​യു​ള്ള​ ​നാ​ട്ടാ​ന​ക​ൾ​ ​ച​രി​യു​ന്ന​തി​ന്റെ​ ​ഞെ​ട്ടി​ക്കു​ന്ന​ ​ക​ണ​ക്കു​ക​ളാ​ണ് ​പു​റ​ത്തു​വ​രു​ന്ന​തെ​ന്നും​ 2018​ ​മു​ത​ൽ​ 2022​ ​വ​രെ​ 135​ ​ആ​ന​ക​ൾ​ ​ച​രി​ഞ്ഞെ​ന്നും​ ​ഹ​ർ​ജി​ക്കാ​ര​ൻ​ ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​പോ​സ്റ്റ്മോ​ർ​ട്ടം​ ​ന​ട​ത്താ​ത്ത​തി​നാ​ൽ​ ​യ​ഥാ​ർ​ത്ഥ​ ​മ​ര​ണ​കാ​ര​ണം​ ​അ​റി​യാ​ൻ​ ​ക​ഴി​യു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ ​ഇ​ട​ക്കാ​ല​ ​ഹ​ർ​ജി​യി​ൽ​ ​ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നും​ ​രാ​ജ്യ​മാ​ക​മാ​ന​മു​ള്ള​ ​നാ​ട്ടാ​ന​ക​ളു​ടെ​ ​സം​ര​ക്ഷ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​ധാ​ന​ഹ​ർ​ജി​ ​ഡി​സം​ബ​ർ​ ​ആ​ദ്യ​വാ​രം​ ​പ​രി​ഗ​ണി​ക്കാ​മെ​ന്നും​ ​സു​പ്രീം​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.