എം.വി.ഡി സേവനം ഓൺലൈനിൽ

Wednesday 11 October 2023 12:21 AM IST

തിരുവനന്തപുരം: വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം, പെർമിറ്റ് സേവനങ്ങൾ, ഫിനാൻസ് സേവനങ്ങൾ തുടങ്ങിയവ പൂർണമായും ഓൺലൈനാക്കുന്നു. ആധാർ അധിഷ്ഠിത അപേക്ഷകൾ ഓൺലൈനിൽ സമർപ്പിച്ചാൽ പുതിയ രേഖകൾ തപാലിൽ വീട്ടിലെത്തും. ഇപ്പോൾ ഉടമയുടെ മൊബൈൽ നമ്പർ അടിസ്ഥാനമാക്കി സ്വീകരിക്കുന്ന അപേക്ഷകൾ കൂടി ആധാറിലേക്ക് മാറ്റാൻ സർക്കാർ അനുമതി നൽകി. ഓൺലൈനിൽ അപേക്ഷിച്ച ശേഷം പകർപ്പും രേഖകളുമായി മോട്ടോർ വാഹന ഓഫീസിലേക്ക് പോകേണ്ട സ്ഥിതി മാറും. ഇതനുസരിച്ച് വാഹൻ സോഫ്റ്റ്‌‌വെയറിൽ മാറ്റംവരുത്തും.