ലോകചാമ്പ്യൻമാരെ അട്ടിമറിച്ച് അഫ്‌ഗാനിസ്ഥാൻ,​ ഇംഗ്ലണ്ടിനെ തകർത്തത് 69 റൺസിന്

Sunday 15 October 2023 9:40 PM IST

ന്യൂ​ഡ​ൽ​ഹി​ ​:​ .​ ​ നി​ല​വി​ലെ​ ​ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ​ ​ഇം​ഗ്ള​ണ്ടി​നെ​ അട്ടിമറിച്ച് ലോകക്രിക്കറ്റിലെ ഇത്തിരിക്കുഞ്ഞൻമാരായ അഫ്ഗാനിസ്ഥാൻ. . ഇംഗ്ലണ്ടിനെ 69 റൺസിനായിരുന്നു അഫ്ഗാൻ തോൽപ്പിച്ചത്. വിജയലക്ഷ്യമായ 285 റൺസുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 403 ഓവറിൽ 215ന് ഓൾ ഔട്ടായി.. ​മൂ​ന്ന് ​വി​ക്ക​റ്റ് വീതം ​വീ​ഴ്ത്തി​യ​ ​മു​ജീ​ബു​ർ​ ​റ​ഹ്മാ​നും​ ​ ​ ​റാ​ഷി​ദ് ​ഖാ​നും​ ​ ര​ണ്ട് ​വി​ക്ക​റ്റ് ​ മു​ഹ​മ്മ​ദ് ​ന​ബി​യും​ ​ഓ​രോ​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​ഫ​സ​ൽ​ ​ഫ​റൂ​ഖി​യും​ ​ന​വീ​ൻ​ ​ഉ​ൽ​ ​ഹ​ഖുംചേ​ർ​ന്നാ​ണ് ​ഇം​ഗ്ള​ണ്ടി​നെ​ ​ കൂടാരം കയറ്റിയത്. ​ 66​ ​റ​ൺ​സ​ടി​ച്ച​ ​ഹാ​രി​ ​ബ്രൂ​ക്കി​നും​ 32​ ​റ​ൺ​സ​ടി​ച്ച​ ​മ​ലാ​നും ഒ​ഴി​കെ​ ​ആ​ർ​ക്കും​ ​ഇം​ഗ്ളീ​ഷ് ​നി​ര​യി​ൽ​ ​പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല.​ ​ബെ​യ​ർ​സ്റ്റോ​(2​),​ജോ​ ​റൂ​ട്ട്(11​),​ ​ക്യാ​പ്ട​ൻ​ ​ബ​ട്ട്‌​ല​ർ​ ​(9​),​ലി​വിം​ഗ്സ്റ്റ​ൺ​(10​),​ ​സാം​ ​ക​റാ​ൻ​ ​(10​)​ ​എ​ന്നി​വ​ർ​ക്ക് ​അ​ഫ്ഗാ​ൻ​ ​സ്പി​ന്ന​ർ​മാ​ർ​ക്ക് ​മു​ന്നി​ൽ​ ​കാ​ലി​ട​റി​യ​താ​ണ് ​മ​ത്സ​ര​ത്തി​ൽ​ ​വ​ഴി​ത്തി​രി​വാ​യ​ത്.

ടോ​സ് ​ഇ​റ​ങ്ങി​യ​ ​അ​ഫ്ഗാ​നി​സ​ഥാ​ൻ​ 49.5​ ​ഓ​വ​റി​ലാ​ണ് 284​ ​റ​ൺ​സി​ന് ​ആ​ൾ​ഔ​ട്ടാ​യ​ത്.57​ ​പ​ന്തു​ക​ളി​ൽ​ ​എ​ട്ടു​ഫോ​റും​ ​നാ​ലു​സി​ക്സു​ക​ളു​മ​ട​ക്കം​ 80​ ​റ​ൺ​സ​ടി​ച്ച​ ​റ​ഹ്മാ​നു​ള്ള​ ​ഗു​ർ​ബാ​സും​ 66​ ​പ​ന്തു​ക​ളി​ൽ​ ​മൂ​ന്ന് ​ഫോ​റും​ ​ര​ണ്ട് ​സി​ക്സു​മ​ട​ക്കം​ 58​ ​റ​ൺ​സ​ടി​ച്ച​ ​ഇ​ക്രം​ ​അ​ലി​ഖി​ലും​ ​ന​ട​ത്തി​യ​ ​പോ​രാ​ട്ട​മാ​ണ് ​അ​ഫ്ഗാ​നെ​ 284​ലെ​ത്തി​ച്ച​ത്.​ ​ആ​ദ്യ​വി​ക്ക​റ്റി​ൽ​ ​ഇ​ബ്രാ​ഹിം​ ​സ​ദ്രാ​നൊ​പ്പം​ 16.4​ ​ഓ​വ​റി​ൽ​ 114​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ട് ​പ​ടു​ത്തു​യ​ർ​ത്തി​യ​ ​ഗു​ർ​ബാ​സി​ന്റെ​ ​ഇ​ന്നിം​ഗ്സ് ​ന​ൽ​കി​യ​ ​അ​ടി​ത്ത​റ​യി​ലാ​യി​രു​ന്നു​ ​അ​ഫ്ഗാ​ന്റെ​ ​മു​ന്നേ​റ്റം.​ 28​ ​റ​ൺ​സ​ടി​ച്ച​ ​ഇ​ബ്രാ​ഹി​മി​നെ​ 17​-ാം​ ​ഓ​വ​റി​ൽ​ ​പു​റ​ത്താ​ക്കി​ ​ആ​ദി​ൽ​ ​റ​ഷീ​ദാ​ണ് ​ഇം​ഗ്ള​ണ്ടി​നെ​ ​മ​ത്സ​ര​ത്തി​ലേ​ക്ക് ​തി​രി​ച്ചെ​ത്തി​ച്ച​ത്.​ ​തു​ട​ർ​ന്ന് ​റ​ഹ്മ​ത്ത് ​ഷാ​യെ​ ​(3​)​ക്കൂ​ടി​ ​റാ​ഷി​ദ് ​പു​റ​ത്താ​ക്കി.​ 19​-ാം​ ​ഓ​വ​റി​ൽ​ ​ഗു​ർ​ബാ​സ് ​റ​ൺ​ഒൗ​ട്ടാ​വു​ക​കൂ​ടി​ ​ചെ​യ്ത​തോ​ടെ​ ​അ​ഫ്ഗാ​ൻ​ 122​/3​ ​എ​ന്ന​ ​സ്ഥി​തി​യി​ലാ​യി.

എ​ന്നാ​ൽ​ ​അ​സ്മ​ത്തു​ള്ള​ ​ഒ​മ​ർ​ ​സാ​യ്(19​),​ഹ​ഷ്മ​ത്തു​ള്ള​ ​ഷാ​ഹി​ദി​(14​),​അ​ലി​ഖി​ൽ,​റാ​ഷി​ദ് ​ഖാ​ൻ​(23​),​മു​ജീ​ബ് ​ഉ​ർ​ ​റ​ഹ്മാ​ൻ​ ​(28​)​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​ചെ​റു​ത്തു​നി​ൽ​പ്പ് 275​ന് ​മു​ക​ളി​ലു​ള്ള​ ​സ്കോ​റി​ലേ​ക്ക് ​എ​ത്താ​ൻ​ ​അ​ഫ്ഗാ​നെ​ ​സ​ഹാ​യി​ച്ചു. മുജീബ് റഹ്മാനാണ് മാൻ ഓഫ് ദ മാച്ച് .