ഉടമ്പടിയുണ്ടാക്കി ഒരുമിച്ചു ജീവിക്കുന്നവർ ഭാര്യാ ഭർത്താക്കന്മാരല്ല:ഹൈക്കോടതി

Tuesday 17 October 2023 12:00 AM IST

കൊച്ചി: ഒരുമിച്ചു ജീവിക്കാമെന്ന് ഉടമ്പടിയുണ്ടാക്കിയാൽ ഭാര്യാ ഭർത്താക്കന്മാരാവില്ലെന്ന് ഹൈക്കോടതി. ഇങ്ങനെ ജീവിച്ച യുവതി ആത്മഹത്യ ചെയ്‌ത കേസിൽ ഭാര്യയോടുള്ള ക്രൂരത ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി യുവാവിനെയും ബന്ധുക്കളെയും ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസിൽ പാലക്കാട് സ്വദേശി നാരായണൻ, സഹോദരൻ രാധാകൃഷ്ണൻ എന്നിവരെ വെറുതേ വിട്ടാണ് ജസ്റ്റിസ് സോഫി തോമസ് വിധി പറഞ്ഞത്.

ട്യൂ​ഷ​ൻ​ ​സെ​ന്റ​റു​ക​ളി​ൽ​ ​രാ​ത്രി​കാല ക്ളാ​സ് ​വി​ല​ക്കി​യ​ ​ഉ​ത്ത​ര​വി​നു​ ​സ്റ്റേ

കൊ​ച്ചി​:​ ​ട്യൂ​ഷ​ൻ​ ​സെ​ന്റ​റു​ക​ൾ​ ​രാ​ത്രി​യി​ൽ​ ​ക്ളാ​സു​ക​ൾ​ ​ന​ട​ത്തു​ന്ന​ത് ​വി​ല​ക്കി​യ​ ​സം​സ്ഥാ​ന​ ​ബാ​ലാ​വ​കാ​ശ​ ​ക​മ്മി​ഷ​ന്റെ​ ​ഉ​ത്ത​ര​വ് ​ഹൈ​ക്കോ​ട​തി​ ​സ്റ്റേ​ചെ​യ്തു.​ ​വെ​ൽ​ഫെ​യ​ർ​ ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​ഫോ​ർ​ ​ട്യൂ​ട്ടോ​റി​യ​ൽ​സ് ​ആ​ൻ​ഡ് ​ടീ​ച്ചേ​ഴ്‌​സ് ​ആ​ക്ടിം​ഗ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​കെ.​സു​ജേ​ഷ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ജ​സ്റ്റി​സ് ​ടി.​ആ​ർ.​ ​ര​വി​യു​ടെ​ ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വ്.​ ​അ​തേ​സ​മ​യം,​ ​ട്യൂ​ഷ​ൻ​ ​സെ​ന്റ​റു​ക​ൾ​ ​വി​നോ​ദ​യാ​ത്ര​ക​ൾ​ ​ന​ട​ത്ത​രു​തെ​ന്ന​ ​ഉ​ത്ത​ര​വ് ​നി​ല​നി​ൽ​ക്കും. ട്യൂ​ഷ​ൻ​ ​സെ​ന്റ​റു​ക​ളു​ടെ​ ​വാ​ദം​ ​കേ​ൾ​ക്കാ​തെ​യാ​ണ് ​ആ​ഗ​സ്റ്റ് 4​ന് ​ക​മ്മി​ഷ​ൻ​ ​ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്ന് ​ഹ​ർ​ജി​ക്കാ​ര​ൻ​ ​ആ​രോ​പി​ക്കു​ന്നു.​ ​പ​ഠ​ന​ത്തി​ൽ​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​ ​കു​ട്ടി​ക​ളും​ ​എ​സ്.​എ​സ്.​എ​ൽ.​സി,​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ഉ​യ​ർ​ന്ന​ ​മാ​ർ​ക്ക് ​വാ​ങ്ങു​ന്ന​തി​നു​ ​പി​ന്നി​ൽ​ ​ട്യൂ​ഷ​ൻ​ ​ക്ളാ​സു​ക​ളു​ടെ​ ​സ്വാ​ധീ​ന​മു​ണ്ട്.​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​പ​ഠി​ച്ച് ​ഉ​യ​ർ​ന്ന​ ​ഗ്രേ​ഡ് ​വാ​ങ്ങാ​നു​ള്ള​ ​കു​ട്ടി​ക​ളു​ടെ​ ​അ​വ​കാ​ശ​ത്തെ​ ​ഹ​നി​ക്കു​ന്ന​താ​ണ് ​ക​മ്മി​ഷ​ന്റെ​ ​ഉ​ത്ത​ര​വെ​ന്നും​ ​സ​ർ​ക്കാ​രി​ന് ​ശു​പാ​ർ​ശ​ ​ന​ൽ​കാ​ൻ​ ​മാ​ത്രം​ ​അ​ധി​കാ​ര​പ്പെ​ട്ട​ ​ക​മ്മി​ഷ​ൻ​ ​അ​ധി​കാ​ര​പ​രി​ധി​ ​മ​റി​ക​ട​ന്നാ​ണ് ​ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​ആ​രോ​പി​ക്കു​ന്നു.