കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
എം.സി.എ/എം.എസ് സി കമ്പ്യൂട്ടർ സയൻസ് പ്രവേശന പരീക്ഷ സി.സി.എസ്.ഐ.ടികൾ/കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് എന്നിവിടങ്ങളിലേക്ക് എം.സി.എ/എം.എസ് സി കമ്പ്യൂട്ടർ സയൻസ് പ്രവേശനത്തിന് രണ്ടാം പ്രവേശന പരീക്ഷ 20ന് സർവകലാശാലാ കാമ്പസിലെ സി.സി.എസ്.ഐ.ടിയിൽ നടക്കും. എം.സി.എ-10.30 മുതൽ 12.30 വരെ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്-രണ്ട് മുതൽ നാല് വരെ. ഓൺലൈൻ അപേക്ഷ, ഗ്രേഡ് കാർഡിന്റെ പകർപ്പ്, ഐ.ഡി പ്രൂഫ് എന്നിവ സഹിതം എത്തണം. ഹാൾടിക്കറ്റ് ഉണ്ടായിരിക്കുന്നതല്ല.
ബിരുദ പ്രവേശനം: എസ്.സി/എസ്.ടി
രണ്ടാം സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു ബിരുദ പ്രവേശനം എസ്.സി/എസ്.ടി വിഭാഗത്തിനുള്ള രണ്ടാം സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 22ന് വൈകിട്ട് മൂന്ന് മണിക്കുള്ളിൽ പ്രവേശനം എടുക്കണം. ബിരുദ പ്രവേശനത്തിന് ജൂലായ് 16ന് കോളേജുകൾ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്നും പ്രവേശനം നേടുന്നതിന് 22ന് വൈകിട്ട് മൂന്ന് മണി വരെ സൗകര്യമുണ്ടായിരിക്കും.
തീയതി നീട്ടി
നാനോ സയൻസ് ആൻഡ് ടെക്നോളജി പഠനവകുപ്പിലെ എം.ടെക് നാനോ സയൻസ് ആൻഡ് ടെക്നോളജിക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി 30 വരെ നീട്ടി. അപേക്ഷാ ഫീ: ജനറൽ 555 രൂപ, എസ്.സി/എസ്.ടി 280 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല. പ്രവേശന പരീക്ഷ ആഗസ്റ്റ് 12ന് 10.30-ന് പഠനവകുപ്പിൽ നടക്കും. വിവരങ്ങൾ www.cuonline.ac.in ൽ. ഫോൺ: 0494 2407374, 2407016.