സംസ്ഥാന സ്കൂൾ കായികമേള :പാലക്കാട് കുതിച്ചു തുടങ്ങി

Wednesday 18 October 2023 4:22 AM IST

ആദ്യ ദിനം രണ്ട് മീറ്റ് റെക്കാഡ്

കു​ന്നം​കു​ളം​:​ ​ഡി​സ്‌​ക​സ് ​ത്രോ​യി​ലും​ 400​ ​മീ​റ്റ​റി​ലു​മാ​യി​ ​ര​ണ്ട് ​സം​സ്ഥാ​ന​ ​റെ​ക്കാ​ഡ് ​പി​റ​ന്ന​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​കാ​യി​കോ​ത്സ​വ​ത്തി​ന്റെ​ ​ആ​ദ്യ​ദി​നം​ ​ഏ​ഴ് ​സ്വ​ർ​ണ​വും​ ​നാ​ലും​ ​വെ​ള്ളി​യും​ ​അ​ട​ക്കം​ 50​ ​പോ​യി​ന്റു​മാ​യി​ ​പാ​ല​ക്കാ​ടി​ന്റെ​ ​കു​തി​പ്പ്.​ ​നാ​ല് ​സ്വ​ർ​ണ​വും​ ​അ​ഞ്ച് ​വെ​ള്ളി​യും​ ​ര​ണ്ട് ​വെ​ങ്ക​ല​വു​മ​ട​ക്കം​ 37​ ​പോ​യി​ന്റു​മാ​യി​ ​മ​ല​പ്പു​റ​മാ​ണ് ​ര​ണ്ടാ​മ​ത്.​ സ്‌​കൂ​ൾ​ ​വി​ഭാ​ഗ​ത്തി​ൽ​ 18​ ​പോ​യി​ന്റു​മാ​യി​ ​മ​ല​പ്പു​റം​ ​ക​ട​ക​ശേ​രി​ ​ഐ​ഡി​യ​ൽ​ ​ഇ.​എ​ച്ച്.​എ​സ്.​എ​സാ​ണ് ​ഒ​ന്നാ​മ​ത്.​ ​പ​തി​ന്നാ​ല് ​പോ​യി​ന്റു​മാ​യി​ ​കോ​ത​മം​ഗ​ലം​ ​മാ​ർ​ബേ​സി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തുമാണ്.സീ​നി​യ​ർ​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ ​ഡി​സ്‌​ക​സ് ​ത്രോ​യി​ൽ​ ​കാ​സ​ർ​കോ​ട് ​കു​ട്ട​മ​ത്ത് ​ജി.​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​കെ.​സി.​സ​ർ​വ​നും,​ ​സീ​നി​യ​ർ​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ 400​ ​മീ​റ്റ​റി​ൽ​ ​പാ​ല​ക്കാ​ട് ​മാ​ത്തൂ​ർ​ ​സി.​എ​ഫ്.​ഡി​ ​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​പി.​അ​ഭി​റാ​മു​മാ​ണ് ​സം​സ്ഥാ​ന​ ​റെ​ക്കാ​ഡ് ​നേ​ടി​യ​ത്.