ആകാശത്ത് പറന്ന് ഹനുമാൻ; ഡ്രോൺ ഹനുമാനെ കണ്ട് അമ്പരന്ന് വിശ്വാസികൾ, വീഡിയോ വെെറൽ

Thursday 26 October 2023 9:42 PM IST

ആഘോഷങ്ങൾ കൂടുതൽ ഭംഗിയാക്കാൻ പലരും ഇപ്പോൾ വിചിത്ര വഴികൾ തിരഞ്ഞെടുക്കുന്നുണ്ട്. അത്തരത്തിൽ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ദസറ ആഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ ഹനുമാന്റെ രൂപത്തിൽ ഘടിപ്പിച്ച ഡ്രാേണിന്റെ വീഡിയോയാണ് ഇത്. ഛത്തീസ്ഗഢിലെ അംബികാപൂരിൽ ഒരു സംഘടന നടത്തിയ പരിപാടിയിലാണ് ഈ ഹനുമാൻ ഡ്രാേൺ പറത്തിയത്. വിനൽ ഗുപ്ത എന്നയാളാണ് ഇതിന്റെ വീഡിയോ പകർത്തിയത്. അദ്ദേഹം തന്നെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

വിസ്മയിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ ദസറ ആഘോഷത്തിനിടെ പകർത്തിയതാണെന്നാണ് വിവരം. ഒരു മനുഷ്യരൂപത്തിന്റെ വലുപ്പത്തിലാണ് ഡ്രോൺ ഹനുമാനെ നിർമ്മിച്ചിരിക്കുന്നത്. വീഡിയോയിൽ ഡ്രോൺ താഴെ നിന്ന് ഉയർന്ന് മുകളിൽ പോയി നിൽക്കുന്നത് കാണാൻ കഴിയുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധി കമന്റും ലഭിക്കുന്നുണ്ട്. 2015 ഏപ്രിൽ 24നും ഒരു ഹനുമാൻ ഡ്രോൺ ലുധിയാനയിൽ നിന്ന് പറത്തിയിരുന്നുവെന്നാണ് വിവരം. അന്ന് അതും ഏറെ ചർച്ചയായിരുന്നു. ശ്രീരാമൻ രാവണന് മേൽ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് ദസ്റ. രാംലീല എന്ന പേരിലും ഇതിനെ അറിയപ്പെടുന്നു.