യാത്രക്കാർക്ക് ആശ്വാസം, 8 ട്രെയിനിൽ കോച്ച് കൂട്ടി , 3 ട്രെയിൻ കൂടുതൽ വേഗത്തിൽ

Sunday 29 October 2023 4:56 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിൻ യാത്രാദുരിതം പരിഹരിക്കാൻ എട്ട് ട്രെയിനുകളിൽ ഓരോ സെക്കൻഡ് ക്ളാസ് ജനറൽ കോച്ച് വീതം കൂട്ടാൻ റെയിൽവേ തീരുമാനിച്ചു. രണ്ടു പാസഞ്ചറുകൾ ഉൾപ്പെടെ മൂന്നു ട്രെയിനുകളുടെ വേഗത കൂട്ടി. കഴിഞ്ഞദിവസം മുതൽ അത് പ്രാബല്യത്തിലായി. ട്രെയിനുകളിലെ യാത്രാദുരിതം അതിരുവിടുന്നതു സംബന്ധിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

വഞ്ചിനാട്, വേണാട്,കണ്ണൂർ - ആലപ്പുഴ എക്സിക്യുട്ടീവ്, എറണാകുളം - കണ്ണൂർ ഇന്റർസിറ്റി എന്നിവയുടെ ഇരുവശങ്ങളിലേക്കുമുള്ള സർവീസുകളിലാണ് ഓരോ ജനറൽ കോച്ച് വീതം കൂട്ടിയത്. നാളെയും മറ്റെന്നാളുമായി ഇത് നടപ്പാക്കും. ആലപ്പുഴ - എറണാകുളം, എറണാകുളം - കായംകുളം പാസഞ്ചറുകളുടെ വേഗത 20മിനിട്ട് വീതവും വേണാടിന്റെ വേഗത 10 മിനിട്ടുമാണ് കൂട്ടിയത്. യാത്രക്കാരുടെ തിരക്ക് കൂടുതലുള്ള പാലരുവി,പരശുറാം ട്രെയിനുകളിൽ കോച്ച് കൂട്ടിയിട്ടില്ല.

വന്ദേഭാരത് തുടങ്ങിയതാണ് കേരളത്തിൽ ട്രെയിൻ യാത്രാദുരിതം ഉണ്ടാകാനിടയാക്കിയതെന്ന ആരോപണം റെയിൽവേ നിഷേധിച്ചു. തുടർച്ചയായ മഴയും കൊച്ചുവേളിയിലെ വെള്ളക്കെട്ട്, തിരുവനന്തപുരം - കൊല്ലം,തിരുവനന്തപുരം - നാഗർകോവിൽ സെക്ഷനുകളിലെ മണ്ണിടിച്ചിൽ എന്നിവ മൂലമാണ് ചില ട്രെയിനുകൾ വൈകിയത്. യാത്രക്കാരുടെ എണ്ണം അമിതമായി കൂടിയത് ദേശീയപാതയിലെ നിർമ്മാണജോലികൾ മൂലമാണ്. സിഗ്നൽ നവീകരണവും പാളം നന്നാക്കലും പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കും.

വന്ദേഭാരതിനായി ട്രെയിനുകൾ പിടിച്ചിടുന്നില്ലെന്ന റെയിൽവേയുടെ വിശദീകരണം ശരിയല്ലെന്നും വേണാടിന് വേഗതകൂട്ടിയെന്ന് പറയുന്നത് വസ്തുതയല്ലെന്നും ഫ്രണ്ട്സ് ഓൺ റെയിൽവേ പ്രതികരിച്ചു.

വരുന്നത് ഐ.സി.എഫ് കോച്ചുകൾ

വേണാട് എൽ.എച്ച്.ബി റേക്കാണ്. മറ്റ് ട്രെയിനുകൾ ഐ.സി.എഫും. രാജ്യത്തെ ട്രെയിനുകളെല്ലാം എൽ.എച്ച്.ബി.യിലേക്ക് മാറ്റുകയാണ്. ഇതുമൂലം ഉപയോഗത്തിലില്ലാതാകുന്ന ഐ.സി.എഫ് കോച്ചുകളിൽ കാലാവധി പൂർത്തിയാകാത്തവയും കേടുപാടുകളില്ലാത്തവയുമാണ് കോച്ചുകളുടെ എണ്ണം കൂട്ടാൻ ഉപയോഗിക്കുന്നത്. കൂടുതൽ കോച്ചുകൾ കിട്ടുന്ന മുറയ്ക്ക് മറ്റ് ട്രെയിനുകളിലും ഇത് നടപ്പാക്കുമെന്ന് റെയിൽവേ അറിയിച്ചു.

വ​രു​ന്നു,​​​ ​വ​ന്ദേ​സാ​ധാ​രൺ

വ​ന്ദേ​ഭാ​ര​തി​നു​ ​പി​ന്നാ​ലെ​ ​രാ​ജ്യ​ത്തെ​ ​ആ​ദ്യ​ത്തെ​ ​വ​ന്ദേ​സാ​ധാ​ര​ൺ​ ​ട്രെ​യി​നും​ ​കേ​ര​ള​ത്തി​ലെ​ത്തു​ന്നു.​ ​എ​റ​ണാ​കു​ള​ത്തു​നി​ന്ന് ​ഗു​വാ​ഹ​ത്തി​യി​ലേ​ക്കാ​വും​ ​സ​ർ​വ്വീ​സ്.​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​യ​ ​വ​ന്ദേ​സാ​ധാ​ര​ൺ​ ​ട്രെ​യി​ൻ​ ​റേ​ക്ക് ​ഉ​ട​ൻ​ ​കൊ​ച്ചി​യി​ലെ​ത്തും.​ ​എ​ന്നു​മു​ത​ൽ​ ​സ​ർ​വ്വീ​സ് ​തു​ട​ങ്ങു​മെ​ന്ന് ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.​ 22​ ​മു​ത​ൽ​ 24​ ​വ​രെ​ ​കോ​ച്ചു​ക​ളി​ലാ​യി​ 1,834​ ​പേ​ർ​ക്ക് ​ഒ​രു​സ​മ​യം​ ​യാ​ത്ര​ചെ​യ്യാം.​ ​മ​ണി​ക്കൂ​റി​ൽ​ 90​ ​മു​ത​ൽ​ 130​ ​കി​ലോ​മീ​റ്റ​ർ​ ​വ​രെ​ ​വേ​ഗ​ത്തി​ൽ​ ​ഓ​ടാ​നാ​വും. അ​ഞ്ച് ​വ​ന്ദേ​സാ​ധാ​ര​ൺ​ ​റേ​ക്കു​ക​ളാ​ണ് ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​യ​ത്.​ ​എ​റ​ണാ​കു​ളം​ ​ഗു​വാ​ഹ​ത്തി​ ​റൂ​ട്ടി​നു​പു​റ​മേ​ ​പ​ട്ന​ ​-​ന്യൂ​ഡ​ൽ​ഹി,​ ​ഹൗ​റ​-​ ​ന്യൂ​ഡ​ൽ​ഹി,​ ​ഹൈ​ദ​രാ​ബാ​ദ് ​-​ന്യൂ​ഡ​ൽ​ഹി,​ ​മും​ബ​യ് ​-​ന്യൂ​ഡ​ൽ​ഹി​ ​റൂ​ട്ടി​ലും​ ​വ​ന്ദേ​സാ​ധാ​ര​ൺ​ ​പു​ഷ്‌​പു​ൾ​ ​എ​ക്‌​സ്‌​പ്ര​സ് ​അ​നു​വ​ദി​ച്ചേ​ക്കും.​ ​അ​ടു​ത്ത​ ​വ​ർ​ഷ​ത്തോ​ടെ​ 23​ ​റൂ​ട്ടു​ക​ളി​ൽ​ക്കൂ​ടി​ ​വ​ന്ദേ​സാ​ധാ​ര​ൺ​ ​എ​ത്തി​ക്കാ​നാ​ണ് ​നീ​ക്കം.​ 600​ ​എ​ൻ​ജി​നു​ക​ൾ​ ​നി​ർ​മ്മി​ക്കാ​നു​ള്ള​ ​ക​രാ​ർ​ ​ബ​നാ​റ​സ് ​ലോ​ക്കോ​മോ​ട്ടീ​വ് ​വ​ർ​ക്ക്സി​ന് ​ന​ൽ​കി.65​കോ​ടി​യാ​ണ് ​ഒ​രു​ ​റേ​ക്കി​ന്റെ​ ​നി​ർ​മ്മാ​ണ​ച്ചെ​ല​വ്.

​എ.​സി​ ​ഇ​ല്ല,​​​ ​നി​ര​ക്ക് ​കു​റ​വ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ​കു​റ​ഞ്ഞ​നി​ര​ക്കി​ൽ​ ​ദീ​ർ​ഘ​ദൂ​ര​ ​യാ​ത്ര​ ​സാ​ദ്ധ്യ​മാ​ക്കു​ക​യാ​ണ് ​വ​ന്ദേ​സാ​ധാ​ര​ണി​ന്റെ​ ​ല​ക്ഷ്യം.​ ​എ.​സി​ ​കോ​ച്ചു​ക​ളി​ല്ല.​ ​ഭ​ക്ഷ​ണ​ചാ​ർ​ജ്ജു​മി​ല്ല.​ ​കൂ​ടി​യ​ ​വേ​ഗ​ത,​ ​ആ​ധു​നി​ക​ ​സൗ​ക​ര്യ​ങ്ങ​ൾ,​ ​ഓ​ട്ടോ​മാ​റ്റി​ക് ​വാ​തി​ലു​ക​ൾ,​ ​ഓ​രോ​ ​സീ​റ്റി​ലും​ ​മൊ​ബൈ​ൽ​ ​ചാ​ർ​ജ്ജിം​ഗ് ​സൗ​ക​ര്യം,​ ​എ​ല്ലാ​ ​കോ​ച്ചു​ക​ളി​ലും​ ​സി.​സി.​ടി.​വി,​ ​ബ​യോ​വ​ക്വം​ ​ടോ​യ്ലെ​റ്റു​ക​ൾ,​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഡി​സ്‌​പ്ളേ​ ​സം​വി​ധാ​നം,​ ​പു​ഷ്‌​പു​ൾ​ ​സം​വി​ധാ​നം,​ര​ണ്ട് ​ലോ​ക്കോ​മോ​ട്ടീ​വു​ക​ളു​ടെ​ ​പി​ന്തു​ണ​ ​എ​ന്നി​വ​യു​മു​ണ്ടാ​വും.