പ്രശസ്‌ത സംഗീതജ്ഞ ലീല ഓംചേരി അന്തരിച്ചു

Wednesday 01 November 2023 8:36 PM IST

തിരുവനന്തപുരം: പ്രശസ്‌ത സംഗീതജ്ഞയും കലാ ഗവേഷകയുമായ ലീല ഓംചേരി അന്തരിച്ചു. 94 വയസായിരുന്നു. രാജ്യം കണ്ട മികച്ച സംഗീതജ്ഞയും ഡൽഹി സർവകലാശാലയിലെ മുൻ അദ്ധ്യാപികയുമായിരുന്നു. 2009ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. നാടകാചാര്യൻ ഓംചേരി എൻ എൻ പിള്ളയാണ് ഭർത്താവ്.

കേരള സംഗീതനാടക അക്കാഡമിയുടെ ഫെലോഷിപ്പ് (1990),യുജിസി നാഷണൽ അസോസിയേറ്റ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ കമുകറ പരമേശ്വര കുറുപ്പിന്റെയും ലക്ഷ്‌മിക്കുട്ടിയുടെയും മകളായി 1929 മേയ് 31നാണ് ജനനം. കർണാടസംഗീതത്തിന് പുറമേ ഹിന്ദുസ്ഥാനി, സോപാന സംഗീതം, നാടൻ പാട്ടുകൾ, നൃത്തം എന്നിവയിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു.