തെരുവ് നായ പ്രശ്‌നം: സംസ്ഥാനം വാദിക്കും  നാല് കോർപ്പറേഷനുകളെ ഒഴിവാക്കി

Thursday 02 November 2023 12:00 AM IST

ന്യൂഡൽഹി: തെരുവുനായ പ്രശ്നത്തിൽ കേരളത്തിലെ നാല് കോർപ്പറേഷനുകളെയടക്കം കക്ഷികളുടെ പട്ടികയിൽ നിന്ന് സുപ്രീംകോടതി ഒഴിവാക്കി. സംസ്ഥാന സർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് നടപടി. കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട് കോർപ്പറേഷനുകളെയാണ് ഒഴിവാക്കിയത്. പൊതു വിഷയമായതിനാൽ സർക്കാർ ഇവരുടെ താത്പര്യം കോടതിയിൽ സംരക്ഷിക്കും.

നോട്ടീസ് നൽകിയിട്ടും അഭിഭാഷകരെ നിയമിക്കുന്നതടക്കം തുടർനടപടികൾ കക്ഷികളിൽ നിന്നുണ്ടായില്ല. ഇതുകാരണം സുപ്രീംകോടതിയിലെ നടപടികൾ വൈകുന്നത് സർക്കാർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം, കണ്ണൂർ കോർപ്പറേഷനുകൾ അഭിഭാഷകരെ ചുമതലപ്പെടുത്തിയതിനാൽ കക്ഷികളായി തുടരും. അതേസമയം കക്ഷികൾക്ക് രേഖകൾ കൈമാറുന്നതടക്കം സാങ്കേതിക നടപടികൾ നാലാഴ്ച്യ്ക്കകം പൂർത്തിയാക്കാൻ ജസ്റ്രിസുമാരായ ജെ.കെ. മഹേശ്വരി, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് സർക്കാരിന് കർശന നിർദ്ദേശം നൽകി. വിഷയം ജനുവരി പത്തിന് വീണ്ടും പരിഗണിക്കും.

Advertisement
Advertisement