അമേലിയ മറിയം അബിന് സ്വർണം
Thursday 02 November 2023 5:59 PM IST
കൊച്ചി: സി.ബി.എസ്.ഇ ദക്ഷിണേന്ത്യ നീന്തൽ ചാമ്പ്യൻഷിപ്പിൽ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ പെൺകുട്ടികളുടെ അണ്ടർ 14 വിഭാഗത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അമേലിയ മറിയം അബിന് വിജയം. ബ്രെസ്റ്റ് സ്‌ട്രോക്ക് 50 മീറ്ററിൽ സ്വർണം, 100 മീറ്ററിൽ വെങ്കലവും കരസ്ഥമാക്കി. അണ്ടർ 14 വിഭാഗം 200 മീറ്റർ ഫ്രീസ്‌റ്റൈലിൽ ഏഴാം ക്ളാസ് വിദ്യാർത്ഥിനി ഹന്ന എലിസബത്ത് സിയോ നാലാമതെത്തി. ദക്ഷിണേന്ത്യ നീന്തലിൽ അണ്ടർ 14, അണ്ടർ 11 വിഭാഗങ്ങളിലാണ് ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തത്. 50 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്ക് സ്വർണജേതാവായ അമേലിയ സി.ബി.എസ്.ഇ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.