മലയാള ഭാഷ വാരാഘോഷം

Friday 03 November 2023 12:24 AM IST

കൊച്ചി: മലയാളം കേവലം ഒരു ഭാഷ മാത്രമല്ല, മഹത്തായ സംസ്കൃതി കൂടിയാണെന്ന് സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പറഞ്ഞു. നിരവധി ജാതികളും മതങ്ങളും വിവിധ രാഷ്ടീയ വിശ്വാസങ്ങളും ചിന്താധാരകളുമുള്ള നാട്ടിൽ എല്ലാറ്റിനേയും സമന്വയിപ്പിക്കുന്ന കണ്ണിയാണ് മലയാളഭാഷ. മലയാളിക്ക് ഏത് അന്യനാട്ടിൽ ചെന്നാലും അവിടത്തെ ഭാഷ അനായാസമായി സ്വായത്തമാക്കാൻ സാധിക്കുന്നത് മലയാളം പഠിച്ചതിന്റെ ഗുണം കൊണ്ടാണ്. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെ ഒരാഴ്ച നീളുന്ന മലയാള ഭാഷാ വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.രാധാകൃഷ്ണൻ. പ്രസിഡന്റ് പി. പ്രകാശ് അദ്ധ്യക്ഷനായി. എം.പി. ഗോപിനാഥൻ നായർ , പി.എ. രാമചന്ദ്രൻ, കെ.ആർ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.