സ്നേഹ വിരുന്ന് നടത്തി

Friday 03 November 2023 12:20 AM IST

കോന്നി : എലിയറയ്ക്കൽ ഗാന്ധി ഭവൻ ദേവലോകത്തിൽ കോൺഗ്രസ് ഔട്ട് റീച്ച് സെൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച്

സ്നേഹവിരുന്ന് നടത്തി. കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഷിന്റു അദ്ധ്യക്ഷത വഹിച്ചു. മുത്താരരാജ, അജീഷ്, ഷിജു അറപ്പുരയിൽ, റെജി പൂവത്തൂർ , അനൂപ് വേങ്ങവിള, ശ്യാം എസ്.നായർ, മോൻസി ഡാനിയേൽ, നിർമ്മൽ മാത്യു, ജിനി ലിയ രാജ്, സൈജു ചാക്കോ, ശ്യാമ, അനിത എന്നിവർ പ്രസംഗിച്ചു.