ആൽവിന് പുരസ്‌കാരം
Sunday 05 November 2023 10:17 PM IST
കൊച്ചി: ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) യംഗ് പ്രൊഫഷണൽ ആൽവിൻ ആന്റോ ഗുജറാത്ത് ഇക്കോളജിക്കൽ സൊസൈറ്റിയുടെ ഹാസ്മുഖ് ഷാ സ്മാരക പുരസ്‌കാരം നേടി.
രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ജനുവരിയിൽ വഡോദരയിൽ സമ്മാനിക്കും. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള ഭീഷണികൾ നേരിടാൻ പവിഴപ്പുറ്റുകളെ സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ട പഠനത്തിനാണിത്. ഡൈവിംഗ് വിദഗ്ദ്ധനായ ആൽവിൽ, ഇന്ത്യൻ സമുദ്രാതിർത്തികളിലും ദ്വീപുകളിലും പവിഴപ്പുറ്റുകളോട് ചേർന്ന കടൽജൈവവൈവിദ്ധ്യങ്ങളുടെ വിവരശേഖരണം നടത്തിയിട്ടുണ്ട്. കടൽസസ്തനികളെക്കുറിച്ചു പഠിക്കാനുള്ള സി.എം.എഫ്.ആർ.ഐ സർവേസംഘത്തിലെ അംഗവുമാണ്. തൃശൂർ ഇരിഞ്ഞാലക്കുട കല്ലേറ്റുംകര സ്വദേശിയാണ് ആൽവിൻ ആന്റോ.