ഗണേശ്കുമാർ നേരിട്ട് ഹാജരായേ തീരൂ

Friday 10 November 2023 12:03 AM IST

കൊല്ലം: സോളാർ പീഡനക്കേസ് ഗൂഢാലോചന പരാതിയിൽ ഗണേശ് കുമാർ എം.എൽ.എയും സോളാർ പരാതിക്കാരിയും നേരിട്ട് ഹാജരാക്കണമെന്ന് ആവർത്തിച്ച് കൊട്ടാരക്കര കോടതി. പ്രതികൾ ഇന്നലെയും കേസ് പരിഗണിച്ച ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായില്ല. കേസ് അടുത്തമാസം 6ന് വീണ്ടും പരിഗണിക്കും. സോളാർ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് ഗണേശ് കുമാറും പരാതിക്കാരിയും ഗൂഢാലോചനയിലൂടെ എഴുതി ചേർത്തതാണെന്ന ഹർജിയാണ് പരിഗണിക്കുന്നത്. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോഴും പ്രതികൾ ഹാജരായിരുന്നില്ല. സമൻസ് റദ്ദാക്കണമെന്നും തുടർ നടപടികൾ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഗണേശ് കുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു.