18 എസ്.പിമാർക്ക് മാറ്റം, കിരൺ നാരായൺ തിരു. റൂറൽ എസ്.പി
തിരുവനന്തപുരം: ഒമ്പത് ജില്ലാ പൊലീസ് മേധാവിമാരടക്കം 18 എസ്.പിമാരെ സ്ഥലംമാറ്റി സേനയിൽ അഴിച്ചുപണി.
പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പലായിരുന്ന കിരൺ നാരായണിനെ തിരുവനന്തപുരം റൂറൽ എസ്.പിയാക്കി. ആ പദവിയിലിരുന്ന ഡി.ശിൽപ്പയെ കോഴിക്കോട് റൂറൽ എസ്.പിയാക്കി. എ.ഐ.ജി (പോളിസി) ആയിരുന്ന നവനീത് ശർമ്മയെ തൃശൂർ റൂറൽ എസ്.പിയാക്കി. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ എസ്.ശശിധരനെ മലപ്പുറം എസ്.പിയാക്കി. കാസർകോട് എസ്.പി വൈഭവ് സക്സേനയെ എറണാകുളം റൂറൽ എസ്.പിയാക്കി. എറണാകുളം റൂറൽ എസ്.പി വിവേക് കുമാറിനെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറാക്കി.
സ്പെഷ്യൽ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് സൂപ്രണ്ട് പി.ബിജോയിയെ കാസർകോട് എസ്.പിയാക്കി. ക്രൈംബ്രാഞ്ച് എറണാകുളം സൂപ്രണ്ട് കെ.എം. സാബു മാത്യുവിനെ കൊല്ലം റൂറൽ എസ്.പിയാക്കി. വിജിലൻസ് എറണാകുളം സ്പെഷ്യൽ സെൽ എസ്.പിയായ കെ.എസ്. സുദർശനനെ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണറാക്കി. നാലാം സായുധബറ്റാലിയൻ കമൻഡാന്റ് ടി.കെ.വിഷ്ണു പ്രദീപിനെ ഇടുക്കി എസ്.പിയാക്കി. വി.ഐ.പി സെക്യൂരിറ്റി ചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണർ ജി.ജയ്‌ദേവിന് എസ്.എ.പി കമൻഡാന്റിന്റെ അധികചുമതല നൽകി.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന മെറിൻ ജോസഫിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സൂപ്രണ്ടാക്കി. മലപ്പുറം എസ്.പി സുജിത്ത് ദാസിനെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടാക്കി. ഇടുക്കി എസ്.പി വി.യു കുര്യാക്കോസിനെ പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പലാക്കി. കൊല്ലം റൂറൽ എസ്.പി എം.എൽ. സുനിലിനെ തിരുവനന്തപുരം റേഞ്ച് സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയാക്കി. തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രെയെ ഇന്ത്യാ റിസർവ് ബറ്റാലിയൻ കമൻഡാന്റാക്കി. കോഴിക്കോട് സിറ്റി ഡി.സി.പി കെ.ഇ. ബൈജുവിനെ ആർ.ആർ.ആർ.എഫ് കമൻഡാന്റാക്കി. ആർ.ആർ.ആർ.എഫ് കമൻഡാന്റായ അനൂജ് പലിവാളിനെ കോഴിക്കോട് സിറ്രി ഡെപ്യൂട്ടി കമ്മിഷണറാക്കി.