'അന്ന് ശബരിമല സ്ത്രീ പ്രവേശനത്തിന് സഹായിച്ചു, ഇന്ന് ഗുരുതര രോഗം ബാധിച്ച് കിടപ്പിൽ'; വീഡിയോയ്‌ക്ക് പിന്നാലെ പ്രതികരണവുമായി ഹരിശങ്കർ ഐപിഎസ്
Saturday 11 November 2023 7:17 AM IST
തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിൽ പ്രതികരിച്ച് ഹരിശങ്കർ ഐപിഎസ്. ശബരിമല സ്ത്രീ പ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥൻ ഗുരുതര രോഗം ബാധിച്ച് അവശ നിലയിലെന്ന സോഷ്യൽ മീഡിയയിൽ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഹരിശങ്കർ ഐപിഎസ് വ്യക്തമാക്കി.
ഫേസ്ബുക്കിലും യുട്യൂബിലും തെറ്റായ പ്രചരണം നടത്തിയവർക്കെതിരെ നടപടിയുണ്ടാകും. വൈകിയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. പൊതുജനങ്ങൾക്കിടയിൽ തെറ്റിധാരണ പരത്തുന്ന രീതിയാണിതെന്നും വ്യാജ പ്രചാരണത്തിൽ നിയമ നടപടിയുണ്ടാകുമെന്നും ഹരിശങ്കർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.