'വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ചെടിക്ക് കമ്മ്യൂണിസ്റ്റ് പച്ച എന്ന് പേരിട്ട മഹാനെ നമിക്കുന്നു', വഴി തെറ്റിപ്പോയ സഹോദരങ്ങൾക്ക് സമർപ്പിക്കുന്നെന്ന് കൃഷ്ണകുമാർ

Saturday 11 November 2023 2:38 PM IST

നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പച്ചയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് നടന്റെ പരിഹാസ കുറിപ്പ്.

'ആദ്യം വരുന്ന ചുവപ്പിലകൾ പിന്നീട് പച്ചയിലേക്ക് മാറും... വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഈ ചെടിക്ക് കമ്മ്യൂണിസ്റ്റ് പച്ച എന്ന് പേരിട്ട മഹാനെ നമിക്കുന്നു' എന്ന അടിക്കുറിപ്പിനൊപ്പമുള്ള കമ്മ്യൂണിസ്റ്റ് പച്ചയുടെ ചിത്രത്തിനൊപ്പമാണ് കൃഷ്ണകുമാറിന്റെ കുറിപ്പ്.

"കുറച്ചു നാളുകൾക്കു മുൻപേ പറഞ്ഞു കേട്ടതാണെങ്കിലും, ഇന്ന് ഈ പ്രപഞ്ച സത്യത്തിനു പ്രസക്തി ഏറി വരുന്നു.. വളരെ കഷ്ടപ്പെട്ട്, ശ്വാസമടക്കി പിടിച്ചു ന്യായീകരണ ക്യാപ്സ്യൂളുകളുമായി എന്തുചെയ്യണമെന്നറിയാതെ നടക്കുന്ന ഭാരതീയ വിശ്വാസത്തിൽ ജനിച്ചു ഇടക്കെവിടെയോ വഴി തെറ്റിപ്പോയ സഹോദരങ്ങൾക്കും സമർപ്പിക്കുന്നു."- എന്നാണ് കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Advertisement
Advertisement