വായ്‌പയെടുക്കൽ പ്രതിസന്ധിയിൽ: 'ലൈഫി'ലെ ദുരിതം; കേന്ദ്രം കനിയണം

Tuesday 14 November 2023 1:13 AM IST

തിരുവനന്തപുരം : പാവപ്പെട്ടവന്റെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന ലൈഫ് പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കണമെങ്കിൽ കേന്ദ്രം കനിയണം. സ

ഗുണഭോക്താക്കൾക്ക് വിഹിതം നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പാങ്ങില്ല.

ഇത് പരിഹരിക്കാൻ സർക്കാർ ഹഡ്കോയിൽ നിന്നെടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ മൊത്തം വായ്പാ പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തുന്നത് കടുത്ത വെല്ലുവിളിയായി ഈ

നടപടി ഒഴിവാക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചതായാണ് വിവരം.

ഹഡ്കോ വായ്പ ഇനത്തിൽ 1700 കോടിയാണ് കിട്ടാനുള്ളത്. ലൈഫിൽ വീടു നിർമ്മാണം തുടങ്ങി വയ്ക്കുകയും പണം കിട്ടാത്തതിനാൽ ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത 1,25,319 കുടുംബങ്ങൾ ചായ്‌പിലും ടാർപോളിൻ കെട്ടിയും അന്തിയുറങ്ങുന്ന ദുരവസ്ഥ കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഗ്രാമപഞ്ചായത്തുകൾക്ക് സർക്കാർ വായ്പയെടുത്ത് നൽകുന്ന പണം മാത്രമാണ് ലൈഫ് പദ്ധതി വിഹിതം നൽകാനുള്ള ആശ്രയം.സർക്കാർ ലൈഫിനായി നൽകുന്ന തുക കുറച്ചാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതം നൽകുക. ഇത് കാരണം ഗ്രാമീണ മേഖലകളിലാണ് ലൈഫ് കൂടുതൽ താളം തെറ്റിയത്. തദ്ദേശവകുപ്പിന് കീഴിലുള്ള കേരള അർബൺ ആൻഡ് റൂറൽ ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ വഴിയാണ് പദ്ധതിക്കായി സർക്കാർ ഹഡ്കോയിൽ നിന്ന് വായ്‌പയെടുക്കുന്നത്.2017മുതൽ ഇതുവരെ 56,108വീടുകളാണ് പദ്ധതിയിൽ പൂർത്തിയായത്.

മുന്നൊരുക്കമില്ലാത്തത്

വിനയായി

കോടികൾ ചെലവ് വരുന്ന പദ്ധതിക്കായി പണം കണ്ടെത്തുന്നതിൽ മുന്നൊരുക്കമില്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് ആക്ഷേപം. സർക്കാർ ഗ്യാരണ്ടി നൽകി വായ്പയെടുത്താൽ അത് സംസ്ഥാനത്തിന്റെ വായ്‌പാ പരിധിയിൽ ഉൾപ്പെടുമെന്നത് മുൻകൂട്ടി കാണാതെ പോയെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. നഗര,ഗ്രാമ വ്യത്യാസമില്ലാതെ എല്ലാവർക്കും നാല് ലക്ഷം രൂപ ലൈഫിലൂടെ സർക്കാർ പ്രഖ്യാപിച്ചപ്പോൾ ഇരുട്ടടിയായത് തദ്ദേശസ്ഥാപനങ്ങൾക്കാണ്.