പി.എസ്.സി അഭിമുഖം

Friday 17 November 2023 12:00 AM IST

തിരുവനന്തപുരം: കേരളത്തിലെ വിവിധ സർവകലാശാലകളിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 206/2021) തസ്തികയിലേക്കുള്ള അവസാനഘട്ട അഭിമുഖം 22, 23, 24 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. ഫോൺ: 0471 2546438.

കേരള വന വികസന കോർപ്പറേഷനിൽ മാനേജർ - എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി (കാറ്റഗറി നമ്പർ 172/2021, 171/2021) തസ്തികയിലേക്ക് 23ന് രാവിലെ 8ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

കെ.എസ്.ഇ.ബി./കെ.എസ്.എഫ്.ഇ വകുപ്പുകളിൽ ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 26/2022) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവരിൽ തിരുവനന്തപുരം ജില്ലയിലുളളവർക്ക് 20, 21, 22, 23, 27, 29, ഡിസംബർ 1 തീയതികളിൽ ദിവസങ്ങളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ രാവിലെ 10.30 മുതൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ) (കാറ്റഗറി നമ്പർ 513/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് 21 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഒ.എം.ആർ പരീക്ഷ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പമ്പ് ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 441/2022) തസ്തികയിലേക്ക് 21ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

ആരോഗ്യ വകുപ്പിൽ സ്റ്റേറ്റ് മാസ്സ് എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ (കാറ്റഗറി നമ്പർ 53/2021) തസ്തികയിലേക്ക് 22ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ ഐ.ടി ഓഫീസർ (കാറ്റഗറി നമ്പർ 522/2022) തസ്തികയിലേക്ക് 24ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായ (കാറ്റഗറി നമ്പർ 46/2023, 722/2022 തുടങ്ങിയവ) മൂന്നാംഘട്ട ഒ.എം.ആർ പരീക്ഷ 25ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.15 വരെ നടത്തും.

എ​ൻ​ഡ്യൂ​റ​ൻ​സ് ​ടെ​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ൽ​ ​എ​ക്‌​സൈ​സ് ​വ​കു​പ്പി​ൽ​ ​വ​നി​താ​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 613​/2021​)​ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​എ​ൻ​ഡ്യൂ​റ​ൻ​സ് ​ടെ​സ്റ്റ് ​(2.5​ ​കി​ലോ​മീ​റ്റ​ർ​ ​ഓ​ട്ടം​)​ 18​നും​ ​വ​നം​ ​വ​ന്യ​ജീ​വി​ ​വ​കു​പ്പി​ൽ​ ​ബീ​റ്റ് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 27​/2022,​ 303​/2022​-​എ​ൻ.​സി.​എ​ ​മു​സ്ലിം​)​ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​എ​ൻ​ഡ്യൂ​റ​ൻ​സ് ​ടെ​സ്റ്റ് ​(2​ ​കി​ലോ​മീ​റ്റ​ർ​ ​ഓ​ട്ടം​)​ 20​ ​നും​ ​രാ​വി​ലെ​ 5.30​ ​മ​ണി​ക്ക് ​കോ​ഴി​ക്കോ​ട് ​ബീ​ച്ച് ​റോ​ഡി​ൽ​ ​വെ​ള്ള​യി​ൽ​ ​ഭാ​ഗ​ത്തു​നി​ന്നും​ ​ഭ​ട്ട് ​റോ​ഡ് ​ജം​ഗ്ഷ​ൻ​ ​വ​രെ​ ​ന​ട​ത്തും.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റ്,​ ​അ​സ്സ​ൽ​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ,​ ​മെ​ഡി​ക്ക​ൽ​ ​ഫി​റ്റ്ന​സ്സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​എ​ന്നി​വ​ ​സ​ഹി​തം​ ​രാ​വി​ലെ​ 5.30​ ​നു​ ​മു​ൻ​പ് ​കോ​ഴി​ക്കോ​ട് ​ബീ​ച്ച് ​റോ​ഡി​ൽ​ ​ഭ​ട്ട് ​റോ​ഡ് ​ജം​ഗ്ഷ​ൻ​ ​(​സൗ​ത്ത്)​ ​ഗ​വ​ൺ​മെ​ന്റ് ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​ക്ക് ​സ​മീ​പം​ ​എ​ത്ത​ണം.

തി​രു​ത്ത​ൽ​ ​വി​ജ്ഞാ​പ​ന​ ​പ്ര​കാ​രം​ ​അ​പേ​ക്ഷി​ക്കാ​ന​വ​സ​രം കാ​ർ​ഷി​ക​ ​വി​ക​സ​ന​ ​ക​ർ​ഷ​ക​ക്ഷേ​മ​ ​വ​കു​പ്പി​ൽ​ ​വ​ർ​ക്ക് ​സൂ​പ്ര​ണ്ട് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 445​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 01.11.2022​ ​ലെ​ ​അ​സാ​ധാ​ര​ണ​ ​ഗ​സ​റ്റി​ൽ​ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ ​വി​ജ്ഞാ​പ​ന​ത്തി​ന്റ​ ​തി​രു​ത്ത​ൽ​ ​വി​ജ്ഞാ​പ​ന​ ​പ്ര​കാ​രം​ ​യോ​ഗ്യ​രാ​യ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് 15​ ​മു​ത​ൽ​ 29​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​അ​വ​സ​രം​ ​ന​ൽ​കി.