മൂർഖനും ചേരയും ഇണ ചേരുന്നെന്ന് പറഞ്ഞ് കോളുകൾ വരുന്നു; മലയാളികളെ ഒരിക്കലും പറഞ്ഞുമനസിലാക്കാൻ കഴിയില്ലെന്ന് വാവ സുരേഷ്

Friday 17 November 2023 12:27 PM IST

തിരുവനന്തപുരം ജില്ലയിലെ വർക്കല ഒറ്റൂർ പഞ്ചായത്തിൽ ഉള്ള ഒരു വലിയ പറമ്പിൽ കാട് വെട്ടിത്തെളിച്ച് കപ്പ നടാനാണ് തൊഴിലുറപ്പ് സ്ത്രീകൾ എത്തിയത്. കപ്പ നടാനായി മണ്ണ് വെട്ടി കൂട്ടുന്നതിനിടയിൽ മണ്ണിനടിയിൽ ഒരനക്കം.

മുന്നിലെത്തിയത് ഒരു കൂറ്റൻ മൂർഖൻ പാമ്പ്. അത് വീണ്ടും മണ്ണിനടിയിലെ മാളത്തിൽ ഒളിച്ചു.ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.തൊഴിലുറപ്പ് സ്ത്രീകൾ പലരും ചെരുപ്പ് ഇടാതെ ആണ് പണിക്ക് നിൽക്കുന്നത്. മൂർഖനും ചേരയും ഇണ ചേരുന്നെന്ന് പറഞ്ഞ് തനിക്ക് കോളുകൾ വരാറുണ്ടെന്നും മലയാളികളെ ഒരിക്കലും പറഞ്ഞുമനസിലാക്കാൻ കഴിയില്ലെന്നും വാവ സുരേഷ് പറഞ്ഞു. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...