പഞ്ചായത്ത് സമ്മേളനം
Saturday 18 November 2023 12:51 AM IST
പള്ളുരുത്തി: ദേശീയ ജനാധിപത്യ സഖ്യം പള്ളുരുത്തി കച്ചേരിപ്പടി ജംഗ്ഷനിൽ മോദി സർക്കാരിന്റെ ഭരണ നേട്ടമുയർത്തി ജന പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു. ബി .ജെ . പി. എസ്. സി മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് മനക്കേകര ഉദ്ഘാടനം ചെയ്തു. എൻ. എൽ. ജയിംസ് മുഖ്യ പ്രഭാഷണം നടത്തി. പി. ആർ.രഞ്ജിത്ത് അദ്ധ്യക്ഷനായി. ഇ. വി. മനോജ്, കെ.കെ.റോഷൻ കുമാർ, പി. എൻ. ഉദയൻ, സലില അശോകൻ, പി. എസ്. സുദേഷ്, എം.ആർ .ദിലീഷ് കുമാർ, വിജിത ഗിരീഷ്, പി.എൻ.ഷാജി, എൻ.ജി.പ്രകാശൻ ,എം എസ്. രാജേഷ് , എൻ.എൻ. പ്രതാപൻ എന്നിവർ സംസാരിച്ചു.