നവകേരള സദസ് ഓഫീസ് ഉദ്ഘാടനം

Saturday 18 November 2023 12:12 AM IST

തൃപ്പൂണിത്തുറ: പുതിയകാവ് ക്ഷേത്ര മൈതാനത്ത് ഡിസംബർ 9ന് സംഘടിപ്പിക്കുന്ന നവകേരള സദസിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് നടക്കും. തൃപ്പൂണിത്തുറ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ആരംഭിക്കുന്ന ഓഫീസ് രാവിലെ 10 ന് സംഘാടക സമിതി ചെയർമാൻ അഡ്വ. എം. സ്വരാജ് ഉദ്ഘാടനം ചെയ്യും.

നവകേരള സദസിനോടനുബന്ധിച്ചുളള സാംസ്കാരിക പരിപാടികൾക്കും ഇന്ന് തുടക്കമാവും. വൈകിട്ട് 6 ന് ലായം കൂത്തമ്പലത്തിൽ ഡോ. കെ.ജി. പൗലോസ്, ഫാക്ട് പത്മനാഭൻ, സിനിമാതാരം മണികണ്ഠൻ ആചാരി, നഗരത്തിലെ കോളേജ് പ്രിൻസിപ്പൽമാർ തുടങ്ങിയവർ ചേർന്ന് പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് വേദമിത്ര, മനോജ് അനന്തപുരി എന്നിവർ അവതരിപ്പിക്കുന്ന ഫ്യൂഷൻ.