നവകേരളം മുതലാളിമാർക്ക് വേണ്ടി: കെ.സുധാകരൻ
Saturday 18 November 2023 12:24 AM IST
തിരുവനന്തപുരം: കോടികൾ ചെലവിട്ട് നടത്തുന്ന നവകേരള സദസ് ചങ്ങാത്ത മുതാലളിമാർക്ക് വേണ്ടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ജനങ്ങൾക്ക് നേർക്കുള്ള കൊഞ്ഞനം കുത്തലാണ് നവകേരള സദസിന്റെ യാത്ര. അന്തസും അഭിമാനവുണ്ടെങ്കിൽ ധൂർത്തടി അവസാനിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. മുഖ്യമന്ത്രിയുടെ ആഭിമുഖ്യം സ്വന്തം കുടുംബത്തോട് മാത്രമാണ്. നവകേരള സദസിൽ മുഖ്യമന്ത്റി ആരുടെയും പരാതികൾ നേരിട്ടു സ്വീകരിക്കുകയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക ഞെരുക്കത്തിലുള്ള തദ്ദേശസ്ഥാപനങ്ങളെയും സഹകരണസംഘങ്ങളെയും ജനങ്ങളെയും പിഴിഞ്ഞ് പിണറായി നടത്തുന്ന പി. ആർ എക്സർസൈസ് മാത്രമാണ് ഈ പരിപാടി.