നവകേരള സദസ് രാഷ്ട്രീയ പ്രചാരണം: സതീശൻ
Saturday 18 November 2023 12:25 AM IST
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പി.എമ്മും എൽ.ഡി.എഫും സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചാരണമാണ് നവകേരള സദസ് എന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ആരോപിച്ചു. നികുതി പണം ഉപയോഗിച്ച് ഇങ്ങനൊരു പരിപാടി സംഘടിപ്പിക്കുന്നത് അധികാരത്തിൽ ധാർഷ്ട്യവും ജനങ്ങളെ പരിഹസിക്കലുമാണ്. സർക്കാരിനെ വെളുപ്പിക്കാൻ ഖജനാവിലെ പണം ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണ്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ട് പിണറായിയും മന്ത്രിമാരും നടത്തുന്ന ആഡംബര ബസ് യാത്ര അശ്ളീല കെട്ടുകാഴ്ചയായി ജനം വിലയിരുത്തും. കേരളീയവും നവകേരള സദസും സി.പി.എമ്മിനും പാർട്ടി ബന്ധുക്കൾക്കും മാത്രമുള്ളതാണ്.