വ്യാജ ഐ.ഡി കാർഡ്: ഡി.വൈ.എഫ്.ഐ പരാതി നൽകി

Saturday 18 November 2023 12:52 AM IST

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ ഐ.ഡി കാർഡ് നിർമിച്ചതിനെതിരെ ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി ഡി.ജി.പിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് പ്രവൃത്തി യുവജന സംഘടനകൾക്ക് അപമാനമാണ്. വ്യാജ ഐ.ഡി കാർഡുകൾ ഉണ്ടാക്കാനുള്ള കോടികൾ എവിടെ നിന്ന് കിട്ടിയെന്ന് വ്യക്തമാക്കണമെന്ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും പ്രസിഡന്റ് വി. വസീഫും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.