ഫൈനലിൽ ഇന്ത്യ വീണു ,​ ആറാം ലോകകപ്പ് കിരീടമുയർത്തി ഓസ്ട്രേലിയ ,​ വിജയം 6 വിക്കറ്റിന്

Sunday 19 November 2023 9:37 PM IST

അഹമ്മദാബാദ് : തു​ട​ർ​ച്ച​യാ​യി​ 10​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​വി​ജ​യ​ഭേ​രി​ ​മു​ഴ​ക്കി​വ​ന്ന​ ​രോ​ഹി​ത് ​ശ​ർ​മ്മ​യും​ ​സം​ഘ​വും​ ഫൈ​ന​ലിൽ ഓസ്ട്രേലിയയോട് അടിയറവ് പറഞ്ഞു. ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത് 240​ ​റ​ൺ​സി​ന് ​ആ​ൾ​ ​ ഓ​ട്ടായ ഇന്ത്യക്കെതിരെ 43 ഓവറിൽ നാല് വിക്കറ്റ് നഷ്ടൽ 241 റൺസ് നേടിയാണ് ഓസീസ് ആറാം കിരീടമുയർത്തിയത്. 120 ബാളിൽ 137 റൺസ് നേടിയ ട്രാവിസ് ഹെഡിന്റെ ഇന്നിംഗ്സാണ് ഓസ്ട്രേലിയയ്ക്ക് വിജയം സമ്മാനിച്ചത്. ​ മാർനസ് ലെബുഷെ‌യ്നിന്റ (58)​ പ്രകടനവും നിർണായകമായി. ഓസ്ട്രേലിയയെ വിജയവഴിയിൽ എത്തിച്ചശേഷമാണ് ട്രാവിസ് ഹെഡ് പുറത്തായത്.

ട്രാവിസിനെ കൂടാതെ ഡേവിഡ് വാർണർ,​ മിച്ചൽ മാർഷ്,​ സ്റ്റീവ് സ്മിത്ത് എന്നിവരാണ് പുറത്തായ ബാറ്റർമാർ. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ബുമ്രയുടെ ആദ്യ ഓവറിൽ തന്നെ തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കിയിരുന്നു. 15 റൺസാണ് ഈ ഓവറിൽ നേടിയത്. എന്നാൽ രണ്ടാം ഓവറിലെ ആദ്യപന്തിൽ തന്നെ ഷമി വാർണറെ മടക്കി ഇന്ത്യക്ക് ആദ്യ ബ്രേക്ക് നൽകി. പിന്നാലെ മിച്ചൽ മാർഷിനെ മടക്കി ബുമ്രയും പ്രതീക്ഷ നൽകി. ഇതോടെ ഓസീസ് 41ന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. പിന്നാലെ സ്റ്റീവ് സ്മിത്തും പുറത്തായതോടെ ഗാലറികളിൽ ആവേശം ഉയർന്നു. എന്നാൽ ട്രാവിസ് ഹെഡ് ഇന്ത്യൻ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 240 റൺസിന് ഓൾ ഔട്ടായിരുന്നു. . അർദ്ധ സെഞ്ച്വറി നേടിയ കെ.എൽ. രാഹുലും (66) വിരാട് കോഹ്‌ലിയും (54) 47 റൺസെടുത്ത ക്യാപ്ടൻ രോഹിത് ശർമ്മയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഓസീസ് ബൗളർമാരുടെ ബൗളിംഗിന് മുന്നിൽ ഇന്ത്യൻ ബാറ്റർമാർക്ക് താളം കണ്ടെത്താനായില്ല. ഓസീസിസനായി മിച്ചൽ സ്റ്റാർക്ക് മൂന്നൂം ജോഷ് ഹേസൽവുഡും പാറ്റ് കമ്മിൻസും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശർമ്മയും ശുഭ്‌മാൻ ഗില്ലും മികച്ച തുടക്കമാണ് നൽകിയത്. കളിയുടെ തുടക്കത്തിൽ മികച്ച രീതിയിൽ റൺസ് കണ്ടെത്താൻ കഴിഞ്ഞെങ്കിലും അടുത്തടുത്തായി വിക്കറ്റുകൾ വീണത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 4.2 ഓവറില്‍ 30 റണ്‍സടിച്ചു.ആദ്യ പത്തോവറില്‍ 80 റണ്‍സടിച്ച ഇന്ത്യക്ക് പിന്നീടുള്ള 20 ഓവറില്‍ 3.63 റണ്‍സ് വച്ചേ സ്കോര്‍ ചെയ്യാനായുള്ളു. 86 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രാഹുലിനൊപ്പം പിടിച്ചു നില്‍ക്കാന്‍ നോക്കിയ ജഡേജയെ(9) ഹേസല്‍വുഡ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ 178-5ലേക്ക് വീണു.പിന്നീട് എത്തിയ സൂര്യകുമാര്‍ യാദവും കെ എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയെ 200 കടത്തിയെങ്കിലും 42-ാം ഓവറില്‍ രാഹുലിനെ(66) സ്റ്റാര്‍ക്ക് മടക്കി പിന്നീടെത്തിയ ഷമി(6) പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും സ്റ്റാര്‍ക്കിന് മുന്നില്‍ വീണു. ഒമ്പതാമനായി ക്രീസിലെത്തിയ ജസ്പ്രീത് ബുമ്രയെ(1) ആദം സാംപ വിക്കറ്റിന് മുന്നില്‍ കുടുക്കി.സ്ലോ പിച്ചില്‍ സൂര്യകുമാര്‍ യാദവിനും(18) കാര്യമായി ഒന്നും ചെയ്യാനായില്ല