പൊലീസ്  മുക്കടിച്ചു  തകർത്ത നസിയയ്ക്ക്  ഇന്ന്  ശസ്ത്രക്രിയ,​ പൊലീസുകാരനെതിരെ കോടതിയിലേക്ക്

Monday 20 November 2023 12:01 AM IST

തിരുവനന്തപുരം : കെ.എസ്.യു മാർച്ചിനിടെ പൊലീസുകാരൻ മനഃപൂർവ്വം ലാത്തികൊണ്ട് അടിച്ച് മൂക്ക് തകർത്ത കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം നസിയയ്ക്ക് ഇന്ന് ശസ്ത്രക്രിയ. എസ്.പി. ഫോർട്ട് ആശുപത്രിയിലാണ് ചികിത്സ.

പൊലീസുകാരന്റെ ചിത്രവും മേൽവിലാസവും അടക്കം ചൂണ്ടിക്കാട്ടി പരാതി കൊടുത്തിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ല. പൊലീസുകാരനെതിരെ കർശന നടപടിയും നഷ്‌ടപരിഹാരവും ആവശ്യപ്പെട്ട് തിരുവനന്തപുരം ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലും മുൻസിഫ് കോടതിയിലും കേസ് ഫയൽ ചെയ്യാനാണ് തീരുമാനം.

നേരത്തേ ഡി.ജി.പി,​ പൊലീസ് കംപ്ളെയിന്റ് അതോറിട്ടി,​ വനിതാ കമ്മിഷൻ,​ മനുഷ്യാവകാശ കമ്മിഷൻ,​ മ്യൂസിയം പൊലീസ് എന്നിവർക്കാണ് പരാതി നൽകിയിരുന്നത്. സംഭവം അന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് കമ്മിഷണർക്ക് റിപ്പോർട്ടും നൽകിയിരുന്നു. എന്നിട്ടും നടപടി ഉണ്ടായില്ല.

തൃ​ശൂ​ർ​ ​കേ​ര​ള​വ​ർ​മ്മ​ ​കോ​ളേ​ജി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ ​യൂ​ണി​യ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​അ​ട്ടി​മ​റി​ച്ചെ​ന്ന​ ​ആ​രോ​പ​ണ​ത്തി​ൽ​ ​മ​ന്ത്രി​ ​ആ​ർ.​​ബി​ന്ദു​വി​ന്റെ​ ​വീ​ട്ടി​ലേ​ക്കു​ള്ള​ ​കെ.എസ്.യു മാ​ർച്ചി​ൽ​ ​പ​ങ്കെ​ടു​ക്കു​മ്പോഴാണ് പൊലീസുകാരൻ

ലാത്തികൊണ്ട് മുഖത്തടിച്ചത്.