ഡെങ്കിപ്പനി: ഗർഭിണിയായ ദന്തഡോക്ടർ നിര്യാതയായി

Tuesday 21 November 2023 4:38 AM IST
മുംതാസ്

തിരുവനന്തപുരം: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ദന്ത ഡോക്ടർ മരിച്ചു. മലപ്പുറം, ഇടക്കര വെസ്റ്റ് പെരുംകുളം കാർകുഴിയിൽ വീട്ടിൽ മുംതാസാണ് (31) മരിച്ചത്. തിരുവനന്തപുരം ഡെന്റൽ കോളേജിലെ ഓറൽ പത്തോളജി വിഭാഗത്തിൽ ഒന്നാം വർഷ പി.ജി വിദ്യാർത്ഥിനിയാണ്. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് മാസം ഗർഭിണിയായിരുന്ന മുംതാസിനെ ഡെങ്കി പനി ബാധിച്ചതോടെ മൂന്നാഴ്ചയ്ക്ക് മുൻപ് എസ്.എ.ടി യിൽ പ്രവേശിപ്പിച്ചു. പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം ഡെന്റൽ കോളേജിലെ പൊതുദർശനത്തിനുശേഷം മലപ്പുറത്തേക്ക് കൊണ്ടു പോയി. ഭർത്താവ്: ഡോ സഫീർ (പ്രൊഫസർ എൻ.ഐ.ടി കോഴിക്കോട്) മക്കൾ : ഖദീജ, നൂഹ്‌.