കോൺഗ്രസ് അക്രമം രോഷം തീർക്കാൻ : സി.പി.എം
Tuesday 21 November 2023 4:21 AM IST
തിരുവനന്തപുരം: നവകേരള സദസ് ജനങ്ങൾ ഏറ്റെടുത്തതിലുള്ള രോഷം തീർക്കാനാണ് കോൺഗ്രസ് നേതൃത്വത്തിൽ അക്രമം അഴിച്ചിവിടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കരിങ്കൊടി പ്രകടനം നടത്തിയും സംഘർഷം സൃഷ്ടിച്ചും നവകേരള സദസിനെ അലങ്കോലപ്പെടുത്തലാണ് ലക്ഷ്യം. നവകേരള സദസ് കണ്ണൂരിലെത്തിയപ്പോൾ ആസൂത്രിതമായാണ് അക്രമം കാണിച്ചത്. ജനാധിപത്യപരമായി സർക്കാർ നടത്തുന്ന പരിപാടിയെ തകർക്കാൻ നടത്തുന്ന നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സംഘർഷമുണ്ടാക്കി നവകേരള സദസിന്റെ ശോഭ കെടുത്താനുള്ള നീക്കം അപലപനീയമാണ്. അത്തരം പ്രകോപന ശ്രമങ്ങളിൽ . പ്രവർത്തകർ സംയമനം പാലിക്കണമെന്നും പ്രകോപിതരാവരുതെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.