വിമാനത്തിന്റെ ടോയ്‌ലെറ്റിൽനിന്ന് രണ്ട് കോടിയുടെ സ്വർണം കണ്ടെത്തി
Tuesday 21 November 2023 1:50 AM IST
നെടുമ്പാശേരി: രഹസ്യ വിവരത്തെത്തുടർന്ന് വിമാനത്തിലെ ടോയ്‌ലെറ്റിൽനിന്ന് രണ്ട് കോടിയിലേറെ രൂപ വിലവരുന്ന മൂന്നര കിലോ സ്വർണം ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) കണ്ടെത്തി.
ഇന്നലെ രാവിലെ ബഹ്റിനിൽനിന്ന് കൊച്ചിയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിന്റെ ടോയ്‌ലെറ്റിൽനിന്നാണ് സ്വർണം കണ്ടെത്തിയത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം ശക്തമാക്കി.