അഡ്വ. വക്കം എൻ. വിജയൻ നിര്യാതനായി

Wednesday 22 November 2023 4:23 AM IST

കൊച്ചി:ഹൈക്കോടതി അഭിഭാഷകനും സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന വക്കം എൻ. വിജയൻ (85) നിര്യാതനായി. പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 11.40നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് രവിപുരം പൊതുശ്‌മശാനത്തിൽ.

എറണാകുളം രാജാജി റോഡിലെ 'മിഥില"വീട്ടിലെത്തി നിരവധി പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.

ഭാര്യ: പരേതയായ ശാരദ (തദ്ദേശ വകുപ്പ് റിട്ട. ഉദ്യോഗസ്ഥ). മകൾ: സീമ നന്ദകുമാർ (മുൻ അദ്ധ്യാപിക, എസ്.ബി.ഒ.എ സ്കൂൾ, ചിറ്റൂർ). മരുമകൻ: നന്ദകുമാർ എസ്. പണിക്കർ (പ്രൊപ്രൈറ്റർ, സീമ അഡ്വാൻസ്‌ഡ് വെഞ്ചേഴ്സ്).ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭാ കേന്ദ്രസമിതി ഉപാദ്ധ്യക്ഷൻ, കേരളഘടകം പ്രസിഡന്റ്, ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിയംഗം, കായിക്കര കുമാരനാശാൻ സ്‌മാരക സമിതി വൈസ് പ്രസിഡന്റ്, കേരളകൗമുദി റീഡേഴ്‌സ് ക്ലബ് മേഖലാ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.