ജപ്പാനിൽ അവസരങ്ങളേറെ 

Wednesday 22 November 2023 12:07 AM IST

ഡിസൈൻ എൻജിനിയറിംഗ്, നോവൽ കമ്പ്യൂട്ടിംഗ്, കമ്മ്യൂണിക്കേഷൻ സിസ്റ്റംസ്, അഡ്വാൻസ്ഡ് ബയോ സയൻസ്, എൻവയണ്മെന്റൽ ഡിസൈൻ, പോളിസി ഡിസൈൻ, സോഷ്യൽ ഇന്നവേഷൻ, ബിസിനസ് & അഡ്മിനിസ്‌ട്രേഷൻ എന്നിവ പ്രധാനപ്പെട്ട ഉപരിപഠന മേഖലകളാണ്.

ജപ്പാനിൽ ബിരുദ പഠനം സെമസ്റ്റർ രീതിയിലാണ്. എന്നാൽ ചില കോഴ്‌സുകൾ പകുതി സെമസ്റ്റർ വരെ മാത്രമേയുള്ളൂ. ഗഹനമായ പഠനമാണ് സർവകലാശാലകൾ വിഭാവനം ചെയ്യുന്നത്. ഏതു സെമസ്റ്ററിലും ഏതു കോഴ്‌സും പഠിക്കാം. പ്രീ റിക്വിസിറ്റ് ഇല്ല. താൽപ്പര്യവും, അഭിരുചിയും വിലയിരുത്തിയുള്ള കോഴ്‌സ് പഠിക്കാം. ഗവേഷണ മേഖല തിരഞ്ഞെടുക്കാം. വിവിധ മേഖലകൾ കൂട്ടിച്ചേർന്നുള്ള ഇന്റർ ഡിസിപ്ലിനറി കോഴ്‌സുകളുമെടുക്കാം. അക്കാഡമിക് നിബന്ധനകൾ ജാപ്പനീസ് സർവകലാശാലകളിൽ വളരെ ലളിതമാണ്. ഇന്റേൺഷിപ്, ഫീൽഡ് വർക്ക് എന്നിവയ്ക്ക് അവസരങ്ങളേറെയുണ്ട്.

ജപ്പാനിൽ ഇന്റേൺഷിപ്പുകൾക്കും അവസരങ്ങൾ ഏറെയുണ്ട്. ജപ്പാനിലെ 900 ത്തോളം സർവകലാശാലകളിൽ 77 ശതമാനവും സ്വകാര്യ സർവ്വകലാശാലകളാണ്.

ജാപ്പനീസ് നിർബന്ധം

ജപ്പാനിൽ ആശയവിനിമയം പൂർണമായും ജാപ്പനീസ് ഭാഷയിലാണ്. അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഇംഗ്‌ളീഷിൽ കോഴ്‌സ് ഓഫർ ചെയ്യുന്നുണ്ട്.

ഏതാണ്ട് അരലക്ഷം ഇന്ത്യക്കാരേ ജപ്പാനിലുള്ളൂ. മുൻ വർഷങ്ങളിൽ ജർമനി, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ളവർ കൂടുതലായി ജപ്പാനിൽ തൊഴിൽ ചെയ്തിരുന്നു. ജർമ്മൻ സാങ്കേതിക വിദ്യ ജപ്പാൻകാർ ഇന്നും ഇഷ്ടപ്പെടുന്നു. എന്നാൽ തൊഴിൽ മേഖലയിൽ ചൈനക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാരെ ലഭിക്കാനാണ് അവർക്കു താത്പര്യം. ഇതുവരെ ഇന്ത്യയിൽ നിന്ന് ഇതിനായുള്ള പ്രവർത്തനങ്ങൾ കുറവായിരുന്നു. എന്നാൽ മാറുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ബിരുദ പഠനത്തോടൊപ്പം ജാപ്പനീസ് ഭാഷ പ്രാവീണ്യം കൂടി കൈവരിക്കുന്നത് ജപ്പാനിൽ തൊഴിൽ ലഭിക്കാൻ ഉപകരിക്കും. ഇതിനകം എൻ.ഐ.ടി കോഴിക്കോട് അടക്കമുള്ള നിരവധി സ്ഥാപനങ്ങൾ ഇൻഡോ- ജപ്പാൻ സഹകരണത്തിന്റെ ഭാഗമായി ജാപ്പനീസ് ഭാഷ പഠിക്കാനുള്ള അവസരങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്.

തൊഴിൽ രംഗം

ആരോഗ്യം, വിദ്യാഭ്യാസം, കൺസ്ട്രക്ഷൻ എന്നിവയിൽ അഭ്യസ്ത വിദ്യരുടെ ക്ഷാമം ജപ്പാനിലുണ്ട്. ഓട്ടോമേഷൻ, ഐ.ടി വിദഗ്ദ്ധരുടെ ആവശ്യകത വളരെ കൂടുതലാണ്. എൻജിനിയറിംഗ്, ഭക്ഷ്യസംസ്‌കരണം, റീട്ടെയ്ൽ, ഡിസൈൻ, ബയോസയൻസ്, പ്രോജക്ട് മാനേജ്മെന്റ് ബിരുദധാരികൾക്ക് യഥേഷ്ടം അവസരങ്ങളുണ്ട്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് നിരവധി സ്‌കോളർഷിപ്പുകളും ഫെലോഷിപ്പുകളുമുണ്ട്. ഗവേഷണ രംഗത്ത് നിരവധി മേഖലകളിൽ ജപ്പാൻ കൂടുതൽ ഊന്നൽ നൽകിവരുന്നു. ഓട്ടോമേഷൻ, മെക്കാട്രോണിക്‌സ്, റോബോട്ടിക്‌സ്, ഓട്ടോമൊബൈൽ ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, ബയോടെക്‌നോളജി, ബയോ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ഇലക്ട്രോണിക്‌സ്, പ്രെസിഷൻ ടെക്‌നോളജി എന്നിവയിൽ ജപ്പാനിൽ തൊഴിലവസരങ്ങൾ ഏറെയുണ്ട്.

ബി.​ബി.​എ​യും​ ​ബി.​സി.​എ​യും​ ​യു.​ജി.​സി​ക്കു​ ​പു​റ​ത്തേ​ക്ക്; ഇ​നി​ ​എ.​ഐ.​സി.​ടി.​ഇ​ക്കു​ ​കീ​ഴിൽ

യു.​ജി.​സി​ക്കു​ ​കീ​ഴി​ലാ​യി​രു​ന്ന​ ​ബി.​ബി.​എ​യും​ ​ബി.​സി.​എ​യും​ ​ദേ​ശീ​യ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ലി​നു​ ​(​എ.​ഐ.​സി.​ടി.​ഇ​)​ ​കീ​ഴി​ലേ​ക്കു​ ​മാ​റു​ന്നു.​ ​ഇ​തോ​ടൊ​പ്പം​ ​ബാ​ച്ച്ല​ർ​ ​ഒ​ഫ് ​ബി​സി​ന​സ് ​മാ​നേ​ജ്മെ​ന്റ് ​(​ബി.​ബി.​എം​)​ ​കോ​ഴ്സു​ക​ളും​ ​എ.​ഐ.​സി.​ടി.​ഇ​ക്കു​ ​കീ​ഴി​ലാ​കും.​ ​പു​തി​യ​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​പ്ര​വ​ർ​ത്ത​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​മാ​ർ​ഗ​രേ​ഖ​യാ​യ​ ​അ​പ്രൂ​വ​ൽ​ ​പ്രോ​സ​സ് ​ഹാ​ൻ​ഡ്ബു​ക്കി​ന്റെ​ ​ക​ര​ടി​ലാ​ണ് ​ഇ​തു​ ​സം​ബ​ന്ധി​ച്ച​ ​നി​ർ​ദ്ദേ​ശം.​ ​ഇ​തോ​ടെ​ ​കോ​ഴ്സ് ​ഘ​ട​ന​ ​ഏ​കീ​ക​ര​ണം​ ​എ​ളു​പ്പ​മാ​കു​മെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ. 2024​-27​ ​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​ഹാ​ൻ​ഡ് ​ബു​ക്കി​ന്റെ​ ​ക​ര​ടാ​ണ് ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​അ​ന്തി​മ​ ​മാ​ർ​ഗ​രേ​ഖ​ ​ന​വം​ബ​ർ​ 28​ന് ​പു​റ​ത്തി​റ​ക്കി​യേ​ക്കും. ക​ര​ട് ​മാ​ർ​ഗ​രേ​ഖ​യി​ൽ​ ​അ​ഭി​പ്രാ​യ​മ​റി​യി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​ദി​വ​സം​ ​ഇ​ന്നാ​ണ്.​ ​ഈ​ ​കോ​ഴ്സു​ക​ൾ​ ​വാ​ഗ്ദാ​നം​ ​ചെ​യ്യു​ന്ന​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​പ്രി​ൻ​സി​പ്പ​ൽ​മാ​രു​മാ​യി​ ​എ.​ഐ.​സി.​ടി.​ഇ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ഇ​ന്ന​ലെ​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഈ​ ​കൂ​ടി​ക്കാ​ഴ്ച​യി​ലെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​കൂ​ടി​ ​പ​രി​ഗ​ണി​ച്ചാ​വും​ ​അ​ന്തി​മ​ ​റി​പ്പോ​ർ​ട്ട് ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക.