കശുഅണ്ടി കൂലി വർദ്ധനവ് ചർച്ച 27ന്

Thursday 23 November 2023 12:03 AM IST

കൊല്ലം: കശുഅണ്ടി തൊഴിലാളികളുടെ കൂലി വർദ്ധനവ് ചർച്ച 27ന് തിരുവനന്തപുരത്ത് ലേബർ കമ്മിഷണറുടെ അദ്ധ്യക്ഷതയിൽ നടക്കും.

ട്രേഡ് യൂണിയൻ, വ്യവസായ പ്രതിനിധികൾ അടങ്ങുന്ന വ്യവസായ ബാന്ധവ സമിതിയാണ് കൂലി പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കുന്നത്.

കൂലി വർദ്ധനവിന് കാഷ്യു കോർപ്പറേഷൻ എതിരല്ലെന്ന് കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, ബോർഡ് മെമ്പറർമാരായ ജി.ബാബു (എ.ഐ.ടി.യു.സി), അഡ്വ. ശൂരനാട് എസ്.ശ്രീകുമാർ (ഐ.എൻ.ടി.യു.സി), സജി.ഡി.ആനന്ദ് (യു.ടി.യു.സി), ബി.സുചീന്ദ്രൻ (സി.ഐ.ടി.യു) എന്നിവരും പ്രസ്താവനയിൽ അറിയിച്ചു