എമർജിംഗ് ഭാരത്,ഗ്രോയിംഗ് കേരള, കേരളകൗമുദി ബിസിനസ് കോൺക്ളേവ് നാളെ

Friday 24 November 2023 4:05 AM IST

തിരുവനന്തപുരം: ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയായി വളരുന്ന ഇന്ത്യയ്‌ക്കൊപ്പം കുതിക്കാൻ കേരളത്തെയും പ്രാപ്തമാക്കുന്നതിനായി കേരളകൗമുദി സംഘടിപ്പിക്കുന്ന 'എമർജിംഗ് ഭാരത്, ഗ്രോയിംഗ് കേരള' ബിസിനസ് കോൺക്ലേവ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നാളെ ഉദ്ഘാടനം ചെയ്യും. അടുത്ത അഞ്ചുവർഷത്തെ സാദ്ധ്യതകളും വെല്ലുവിളികളുമാണ് മുഖ്യമായും ചർച്ചചെയ്യുന്നത്. ഹയാത്ത് റീജൻസിയിൽ വൈകിട്ട് 4.30നാണ് പരിപാടി.കേന്ദ്രമന്ത്രി വി.മുരളീധരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രാജ്യസഭാംഗം പി.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിക്കും. കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി ആമുഖ പ്രസംഗം നടത്തും. ചീഫ് ന്യൂസ് എഡിറ്റർ വി.എസ്. രാജേഷ് നന്ദി പറയും.കേരളകൗമുദി തയ്യാറാക്കുന്ന സാമ്പത്തിക വികസന വാർഷിക പതിപ്പായ 'കുതിപ്പിന്റെകരുത്തിൽ കേരളം' എന്ന ബുക്കിന്റെ കവർ പേജ് പ്രകാശനം കേന്ദ്രമന്ത്രി നിർവ്വഹിക്കും.സംസ്ഥാനത്തെ സാമ്പത്തിക വികസനത്തിൽ സമഗ്ര സംഭാവനകൾ നൽകിയ പ്രമുഖരെ ചടങ്ങിൽ ആദരിക്കും.

മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ സാമ്പത്തിക,സാമൂഹ്യ,രാഷ്ട്രീയ,വാണിജ്യ,വ്യാപാര,വ്യവസായ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.വൈകിട്ട് ആറിന് നടക്കുന്ന സമാപന പരിപാടി എ.ഐ.സി.സി പ്രവർത്തക സമിതിയംഗവും എം.പിയുമായ ഡോ.ശശിതരൂർ ഉദ്ഘാടനം ചെയ്യും.സേവന,ഉത്പാദനമേഖലകളിലെ കേരളത്തിന്റെ വിപുലമായ സാധ്യതകളെയും അവ കൈവരിക്കാൻ സ്വീകരിക്കേണ്ട നയമാറ്റങ്ങളെയും കുറിച്ച് ചർച്ചചെയ്യുന്ന സെഷനിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ.നായർ,സംസ്ഥാന ആസൂത്രണബോർഡംഗം ഡോ.രവിരാമൻ, മുൻ ആസൂത്രണബോർഡംഗം ജി.വിജയരാഘവൻ, സാമ്പത്തിക വിദഗ്ദ്ധ ഡോ.മേരി ജോർജ്ജ് തുടങ്ങിയവർ സംസാരിക്കും.

Advertisement
Advertisement