കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ദ്രോഹിക്കുന്നു: ടൂറിസ്റ്റ് പെർമിറ്റ് ഫോറം

Friday 24 November 2023 12:00 AM IST

തൃശൂർ: കെ.എസ്.ആർ.ടി.സിക്ക് വേണ്ടി സർക്കാർ സ്വകാര്യ സർവീസുകാർക്കു നേരെ അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിക്കുകയാണെന്ന് ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഫോറം ആരോപിച്ചു. റോബിൻ ബസ് ഉടമ ഗിരീഷിനെതിരെ പിഴക്കേസുകളുടെ പരമ്പരയാണ്. കെ.എസ്.ആർ.ടി.സിയെ മാത്രം ഓമനിക്കുന്ന നയം മാറ്റണം. പെർമിറ്റ് രാജ് ഇല്ലാതാക്കുന്ന സംവിധാനമാണ്കേ ന്ദ്ര ഗതാഗത നയത്തിലുള്ളത്. ചെറുകിട സർവീസുകാരെ ഇതു ബാധിക്കില്ലെന്നും ഫോറം ഭാരവാഹി എബൻസർ ചുള്ളിക്കാട്, ബസ് ജീവനക്കാരുടെ സംഘടനാ സംസ്ഥാന പ്രസിഡന്റ് സി.പി. മണിലാൽ എന്നിവർ പറഞ്ഞു.