മഹാധർണ്ണ
Friday 24 November 2023 11:20 PM IST
പത്തനംതിട്ട : കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ ,ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി , കർഷക തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കും. 26, 27, 28 തീയതികളിൽ രാജ് ഭവൻ മുന്നിൽ മഹാധർണ്ണ നടത്തും. 28 ന് ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഒാഫീസ് പടിയ്ക്കൽ മഹാധർണ്ണ നടത്തും.