പ്രധാനമന്ത്രി അനുശോചിച്ചു
Saturday 25 November 2023 1:29 AM IST
ന്യൂഡൽഹി: ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഫാത്തിമ ബീവിയുടെ ജീവിതയാത്ര നിരവധി പ്രതിബന്ധങ്ങൾ തകർത്തെറിഞ്ഞും സ്ത്രീകളെ വളരെയധികം പ്രചോദിപ്പിച്ചുമാണ്. നിയമരംഗത്തെ അവരുടെ സംഭാവനകൾ എക്കാലത്തും വിലമതിക്കപ്പെടുമെന്നും മോദി എക്സിൽ പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തിൽ പറഞ്ഞു.