മൂന്നു ദിവസം ഒറ്റപ്പെട്ട മഴ

Saturday 25 November 2023 1:36 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം ഒറ്രപ്പെട്ട മഴയ്ക്ക് സാദ്ധ്യത. തമിഴ്നാട് തീരത്തുള്ള ചക്രവാതച്ചുഴി ദുർബലമായതോടെയാണ് മഴ കുറഞ്ഞത്. ഇന്ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ തെക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കും. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.

Advertisement
Advertisement