ജി.എ.എഫ് രജിസ്‌ട്രേഷൻ 30വരെ നീട്ടി
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡിൽ ഡിസംബർ 1 മുതൽ 5വരെ നടക്കുന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ പ്രതിനിധികൾക്കുള്ള രജിസ്ട്രേഷൻ 30രെ നീട്ടി. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ആയുർവേദ പ്രാക്ടീഷണർമാർ, പങ്കാളികൾ, വിദ്യാർത്ഥികൾ തുടങ്ങിയവരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ കൂടുതൽ പേർക്ക് സമ്മേളനത്തിൽ പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. സ്‌പോട്ട് രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.gafindia.org.
ആരോഗ്യമേഖലയ്ക്ക് ദേശീയ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡ്
തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡ് 2023 കേരളത്തിന്. ഹീമോഫീലിയ, തലസീമിയ, സിക്കിൾസെൽ അനീമിയ എന്നിവയുടെ ചികിത്സയ്ക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച ആശാധാര പദ്ധതിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിനാണ് അവാർഡ് ലഭിച്ചത്. ഗാവ്കണക്ടും ഐലൂജ് മീഡിയയും ഐ.ടിവകുപ്പും ചേർന്ന് ലഡാക്കിൽ സംഘടിപ്പിച്ച പന്ത്രണ്ടാമത് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ കോൺക്ലേവിലാണ് അവാർഡ് പ്രഖ്യാപിച്ചത്.